/kalakaumudi/media/post_banners/9be8d40072c893ccf429dcc389607c2a39d9eba701165147374f9438a817d157.jpg)
തിരുവനന്തപുരം: നവകേരള നിർമ്മിതിക്കായി മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് സ്വീകരിച്ച് ആലുവയിലെ സ്വകാര്യ കമ്പനിയായ കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടെയിൽ ലിമിറ്റഡ്
(സി.എം. ആർ. എൽ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.58 കോടി രൂപ കൈമാറി.
സംസ്ഥാനത്താദ്യമായാണ് ഒരു സ്വകര്യ വ്യവസായ സ്ഥാപനത്തിലെ മാനേജ്മെൻറും ജീവനക്കാരും ഒന്നങ്കടം സാലറി ചാലഞ്ചിന്റെ ഭാഗമാകുന്നത്. 2.58
കോടിയുടെ ചെക്ക് മുഖ്യമന്ത്രിയുടെ
ചേമ്പറിൽ നടന്ന ചടങ്ങിൽ വെച്ചാണ്
സി.എം. ആർ. എൽ. മാനേജിങ് ഡയറക്ടർ ഡോ. എസ്- എൻ. ശശിധരൻ കർത്ത മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
പ്രളയ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിച്ച വ്യവസായ സ്ഥാപനമാണെങ്കിലും
സി.എം. ആര്‍.എല്‍
മാനേജിങ് ഡയറക്ടർ നൽകിയ
രണ്ടു കോടിയും തൊഴിലാളികളുുടെ വിഹിതമായി 58 ലക്ഷവും ചേർത്തുള്ള തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
നാടിന്റെ നിലനില്‍പ്പിനായി സാലറി ചലഞ്ചിൽ പങ്കാളിയാവണമെന്ന
മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് സി.എം.ആര്‍.എല്‍. മാനേജ്മെന്‍റുംജീവനക്കാരും
പ്രളയാനന്തര കേരളത്തിന്റെപുനര്നിര്മ്മിതി
സാധാരണക്കാരന്റെ അതിജീവനത്തിന് നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന് ഒരു കൈതാങ്ങായതില്‍ സംതൃപ്തിയുംസാമൂഹ്യ പ്രതിബന്ധതയും അഭിമാനവും ഉണ്ടെന്ന് ഡോ.ശശിധരന്‍ കര്‍ത്ത പറഞ്ഞു .
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ സി.എം.ആര്‍.എല്‍. ജോയൻറ്
മാനേജിങ് ഡയറക്ടര്‍ ശരൺ എസ്. കർത്ത ചീഫ് ജനറൽ മാനേജരായ എൻ. അജിത് , സി.ജി.എം.സുരേഷ് കുമാർ പി. ,
അഷ്ടമൂർത്തി പി.എം., മനോജ് ഗോപിനാഥ്,
ജിജി . എസ്.,
, വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കളായ
അഡ്വ. വി..സലീം, അഡ്വ. എം. എ .വിനോദ്
കെ.കെ.ജിന്നാസ്, വി.കെ.ഷാനവാസ്, വി.ജെ. ബാബു ,സുനി പി.ബി, കെ.പി.മുരളി, സി.എം.ആർ.എൽ. തൊഴിലാളി സഹകരണ സംഘം സെക്രട്ടറി കെ.എൻ. രാജീവൻ
തുടങ്ങിയവർ ചടങ്ങിൽസംബന്ധിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
