/kalakaumudi/media/post_banners/083114dfa957402422bc429f2b3aefb7084edc44f485ee280fc71480e7decbe9.jpg)
വിപണി പിടിച്ചടക്കാൻ പുതിയ പാനീയവുമായി കൊക്കകോള അവതരിക്കുന്നു. കൊക്കകോളയിൽ വിഷാംശമുള്ള പദാർത്ഥങ്ങളുടെ സാനിധ്യം കണ്ടെത്തിയതിനെ തുടർന്ന് വൻ തിരിച്ചടിയാണ് കമ്പിനിക്ക് നേരിടേണ്ടി വന്നത്. ഔഷധ നിര്‍മ്മാണ ആവശ്യത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കുന്ന കാനഡയിലെ കമ്പനിയായ അറോറ കാനബിസുമായി ചേർന്ന് പുതിയ പാനീയം അവതരിപ്പിക്കുകയാണ് കൊക്കകോള. പുതിയ കഞ്ചാവ് പാനീയം കുടിക്കുന്നതിലൂടെ മാനസിക ഉത്തേജകം സാധ്യമാകുമെന്നും ഇത് ശാരീരിക അസ്വാസ്ഥ്യങ്ങൾ കുറയ്ക്കുമെന്നാണ് കമ്പിനി അവകാശപ്പെടുന്നത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പാനീയങ്ങളാണ് കൊക്കകോള,പെപ്സി,7അപ് തുടങ്ങിയ കമ്പിനികളുടേത്. പുതിയ കഞ്ചാവ് പാനീയത്തിന്റെ വരവ് മറ്റ് കമ്പിനികൾക്ക് തിരിച്ചടിയാകും എന്ന കാര്യത്തിൽ സംശയമില്ല. കഞ്ചാവിന്റെ ഔഷധഗുണമാണ് പാനീയത്തിൽ ഉപയോഗിക്കുക.