കൊച്ചി തുറമുഖം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വളര്‍ച്ച

നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മുന്‍വര്‍ഷത്തേക്കാള്‍ 8.34 ശതമാനം വര്‍ധനയാണ് ഉ്ടായത്. 23.78 മില്യണ്‍ മെട്രിക് ടണ്‍ കൊച്ചി തുറമുഖം കൈകാര്യം ചെയ്തു.

author-image
Greeshma Rakesh
New Update
കൊച്ചി തുറമുഖം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വളര്‍ച്ച

കേരളത്തിലെ ഏക മേജര്‍ തുറമുഖമായ കൊച്ചി വഴിയുള്ള ചരക്കുനീക്കത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി.

നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മുന്‍വര്‍ഷത്തേക്കാള്‍ 8.34 ശതമാനം വര്‍ധനയാണ് ഉ്ടായത്. 23.78 മില്യണ്‍ മെട്രിക് ടണ്‍ കൊച്ചി തുറമുഖം കൈകാര്യം ചെയ്തു.

പെട്രോളിയം ഉത്പന്നങ്ങളുടെ നീക്കം 13.54 ശതമാനം ഉയര്‍ന്ന് 15.06 മില്യണ്‍ മെട്രിക് ടണ്ണായി. കൊച്ചി തുറമുഖം വഴിയുള്ള ചരക്കുനീക്കത്തില്‍ ഏറിയപങ്കും വഹിക്കുന്നത് പെട്രോളിയം ഉത്പന്നങ്ങളാണ്. കണ്ടെയ്നര്‍ നീക്കം ഏപ്രില്‍-നവംബറില്‍ 4.96 ശതമാനം വര്‍ധിച്ച് 4.80 ലക്ഷം ടി.ഇ.യു (ട്വന്റിഫുട് ഇക്വിലന്റ് യൂണിറ്റ്) ആയെന്നും കൊച്ചി തുറമുഖ അതോറിറ്റി ട്രാഫിക് വിഭാഗം അധികൃതര്‍ അറിയിച്ചു.

Bussiness News cochin port cargo traffic