/kalakaumudi/media/post_banners/2e97dfb20f14f135700979bcffc6f85dc9cf3820f3b9efacfe746eb5c5b02acc.jpg)
കൊച്ചി: സീസണ്‍ ആരംഭത്തില്‍ നാളികേരോത്പന്നങ്ങളുടെ വിലത്തകര്‍ച്ച കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്നു. നാളികേര കര്‍ഷകരുടെ കണക്ക് കൂട്ടലുകള്‍ തകിടം മറിച്ച് വിദേശ ചരക്ക് വിപണി നിയന്ത്രിക്കുകയാണ്. തമിഴ്നാട്ടിലെ വന്‍കിട മില്ലുകാരാണ് ഇറക്കുമതിക്ക് പിന്നില്‍. വെളിച്ചെണ്ണ കയറ്റുമതി നടത്തുന്നവര്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി നടത്താം. ഓപ്പണ്‍ ജനറല്‍ ലൈസെന്‍സില്‍ വന്‍കിട മില്ലുകാര്‍ക്ക് കൊപ്രയും പിണ്ണാക്കും വന്‍തോതില്‍ എത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നാളികേരോത്പന്നങ്ങളുടെ വില താഴ്ന്ന് നില്‍ക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ഒരു ടണ്‍ കൊപ്ര വില 400 ഡോളറാണ്. പല വന്‍കിട മില്ലുകളും താഴ്ന്ന വിലക്ക് ഗുണമേ• കുറഞ്ഞ വെളിച്ചെണ്ണ വിപണിയില്‍ ഇറക്കുന്നതും ഇത് മൂലമാണ്. കൊച്ചിയില്‍ വെളിച്ചെണ്ണ 14,100 രൂപയില്‍ നിന്ന് 13,800 രൂപയായി. കൊപ്ര 9375 ല്‍ നിന്ന് 9180 ലേക്ക് താഴ്ന്നു.
പ്രദേശിക വിപണികളില്‍ വെളിച്ചെണ്ണ വില്‍പ്പന കുറഞ്ഞതും ഉത്പാദകരില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. വിപണിയില്‍ ഇതര ഭക്ഷ്യയെണ്ണകള്‍ പലതും വെളിച്ചെണ്ണയെ അപേക്ഷിച്ച് പകുതി വിലക്ക് ലഭ്യമാണ്. ഇതും ചെറുകിട കൊപ്രയാട്ട് മില്ലുകാരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിക്കുകയാണ്. നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നതിനാല്‍ പച്ചതേങ്ങ വില വീണ്ടും ഇടിയുമോയെന്ന ആശങ്കയിലാണ് ഉത്പാദകര്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
