സംസ്ഥാനത്ത് പൊതുവിപണിയില്‍ പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിയുന്നു

കൊപ്രയുടെയും പച്ചത്തേങ്ങയുടെയും സംഭരണം പാളിയതോടെയാണ് തേങ്ങ വില കിലോഗ്രാമിന് ഇരുപത്തിരണ്ട് രൂപയായി കുറഞ്ഞത്.

author-image
Lekshmi
New Update
സംസ്ഥാനത്ത് പൊതുവിപണിയില്‍ പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിയുന്നു

കണ്ണൂര്‍: സംസ്ഥാനത്ത് പൊതുവിപണിയില്‍ പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിയുന്നു. കൊപ്രയുടെയും പച്ചത്തേങ്ങയുടെയും സംഭരണം പാളിയതോടെയാണ് തേങ്ങ വില കിലോഗ്രാമിന് ഇരുപത്തിരണ്ട് രൂപയായി കുറഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് പച്ചത്തേങ്ങയുടെ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തുന്നത്.

തേങ്ങ വില ദിനം പ്രതി താഴേക്ക് പതിക്കുകയാണ്. വില 29 രൂപയായി ഇടിഞ്ഞപ്പോഴാണ് സര്‍ക്കാര്‍ 32 രൂപ താങ്ങു വില പ്രഖ്യാപിച്ച് സംഭരണം ആരംഭിച്ചത്. എന്നാല്‍ വേണ്ടത്ര സംഭരണ കേന്ദ്രങ്ങളില്ലാതെ വന്നതോടെ പദ്ധതി പാളി. താങ്ങുവില വീണ്ടും 34 ഉയര്‍ത്തിയെങ്കിലും പൊതുവിപണിയിലെ വിലയിടിവ് പിടിച്ചു നിര്‍ത്താനായില്ല.

സംഭരണത്തിലെ അശാസ്ത്രീയതയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടികാട്ടുന്നത്. കഴിഞ്ഞ വര്‍ഷം നാളികേര വികസന കോര്‍പ്പറേഷന് കീഴിലുളള സഹകരണ സംഘങ്ങള്‍ വഴിയായിരുന്നു പച്ചത്തേങ്ങസംഭരിച്ചത്. എന്നാല്‍ പല സഹകരണ സംഘങ്ങളും തേങ്ങ സംഭരണത്തിന് തയ്യാറായില്ല.

coconut price fall drop