/kalakaumudi/media/post_banners/4f9e175796f0df7469ca239e69e3e8fc34d14f4aad0d116da85827e40e1b1d9a.jpg)
കൊച്ചി: രഹസ്യങ്ങള്‍ നിറഞ്ഞ പ്രപഞ്ചത്തിന്റെ ഉള്ളറകള്‍ കണ്ടെത്താന്‍ കുട്ടികള്‍ക്ക് പ്രചോദനമേകി കോള്‍ഗേറ്റ് മാജിക്കല്‍ സ്‌പേസ് അഡ്വന്‍ചര്‍ അവതരിപ്പിച്ചു. പ്രപഞ്ച രഹസ്യങ്ങള്‍ മനസിലാക്കി, പ്രപഞ്ചത്തെപ്പറ്റി ഓരോ ദിവസവും പുതിയ കഥകള്‍ സൃഷ്ടിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയാണ് ഉദ്ദേശ്യം.
മാജിക്കല്‍ സ്‌പേസ് അഡ്വന്‍ചര്‍ കഥാപാത്രങ്ങളടങ്ങിയ, കോള്‍ഗേറ്റ് സ്‌ട്രോങ്ങ് ടീത്ത് ടൂത്ത്‌പേസ്റ്റ് ലക്‌നൗവിലെ ഇന്ദിരാഗാന്ധി പ്ലാനേറ്റോറിയത്തിലാണ് അവതരിപ്പിച്ചത്.
സോളാര്‍ സിസ്റ്റം, ഗ്രഹങ്ങള്‍, ആകാശ മലരികള്‍, പാലാഴി, വാല്‍നക്ഷത്രങ്ങള്‍ എന്നിവയെല്ലാം കോള്‍ഗേറ്റിന്റെ പുതിയ പായ്ക്കില്‍ നിന്ന് വെട്ടിയെടുത്ത് കുട്ടികള്‍ക്ക് പുതിയ പ്രപഞ്ചം സൃഷ്ടിക്കാം. കളിയോടൊപ്പം പഠനം എന്നതാണ് വിഷയം.