
തിരുവനന്തപുരം: 2024-25 മുതല്‍ പുതുതായി കോംപോസിഷന്‍ സ്‌കീം തിരഞ്ഞെടുക്കുന്നവര്‍ ഈ മാസം 31നു മുന്‍പ് ഓപ്ഷന്‍ ഫയല്‍ ചെയ്യണമെന്നു ജിഎസ്ടി വകുപ്പ്. ഇപ്പോള്‍ കോംപസിഷന്‍ സ്‌കീമിലുള്ളവര്‍ പുതുതായി ഓപ്ഷന്‍ ഫയല്‍ ചെയ്യേണ്ടതില്ല.
ജിഎസ്ടി ചട്ടം 46 (ബി) പ്രകാരം എല്ലാ നികുതിദായകരും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഏകീകൃത തുടര്‍ സീരീസ് ടാക്‌സ് ഇന്‍വോയ്‌സ് ആണ് ഉപയോഗിക്കേണ്ടത്.
2017-18 മുതല്‍ 2022-23 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഒരു പാനില്‍ ആകെ വിറ്റുവരവ് 5 കോടി കടന്നിട്ടുള്ളവര്‍ അടുത്തമാസം 1 മുതല്‍ ബി ടു ബി ഇടപാടുകളും ഇന്‍വോയ്‌സ് ചെയ്യണം. ഇല്ലെങ്കില്‍ ഇന്‍പുട് ടാക്‌സ് ക്രെഡിറ്റിന് അര്‍ഹതയില്ല.
ജിഎസ്ടിആര്‍ 1/3ബി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നവര്‍ക്കുള്ള ത്രൈമാസ റിട്ടേണ്‍ ഫയലിങ് സ്‌കീമായ ക്യുആര്‍എംപി ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ പ്രയോജനപ്പെടുത്തുന്നതിനുള്ള ഓപ്ഷന്‍ ഏപ്രില്‍ 30 വരെ ഫയല്‍ ചെയ്യാം.
ഐജിഎസ്ടി അടയ്ക്കാതെ വിദേശ രാജ്യങ്ങളിലേക്കോ സെസ് യൂണിറ്റുകളിലേക്കോ കയറ്റുമതി ചെയ്യുന്ന എല്ലാവരും ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് ഫയല്‍ ചെയ്യണം. 202425ലെ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് ഏപ്രില്‍ 1 മുതല്‍ സമര്‍പ്പിക്കാം.