/kalakaumudi/media/post_banners/f0a139726d95eec54171b1bef093de6984b2c589a1742757372827ca9b6a4107.jpg)
തിരുവനന്തപുരം: സ്ഥാപനങ്ങള്‍ക്ക് അവര്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.
വട്ടിയൂര്‍ക്കാവ് സ്വദേശി കെ.തങ്കപ്പന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. 2020 ഫെബ്രുവരി 5-ന് തങ്കപ്പന്‍ തിരുമലയിലെ വീനസ് മൊബൈല്‍സില്‍ നിന്ന് വാങ്ങിയ മൊബൈല്‍ ഫോണിന് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ കേടുപാടുകള്‍ സംഭവിച്ചിരുന്നു.
എന്നാല്‍ ഫോണുമായി കടയിലെത്തിയപ്പോള്‍ ഒരു സര്‍വീസ് സെന്ററുമായി ബന്ധപ്പെടാനാണ് അവര്‍ തങ്കപ്പനോട് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നാണ് തങ്കപ്പന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.
മൊബൈല്‍ ഫോണിലെ തകരാര്‍ പരിഹരിക്കേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് വീനസ് മൊബൈല്‍സിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കമ്മിഷന്‍ പ്രസിഡന്റ് പി.വി. ജയരാജന്‍, അംഗങ്ങളായ പ്രീത ജി.നായര്‍, വി.ആര്‍. വിജു തങ്ങളുടെ ഉത്തരവില്‍ പറഞ്ഞു.
ഹര്‍ജിക്കാരന് നഷ്ടപരിഹാരം നല്‍കാനും ഒരു മാസത്തിനകം അദ്ദേഹത്തിന്റെ വ്യവഹാര ചെലവുകള്‍ വഹിക്കാനും സ്ഥാപനത്തോട് ഉത്തരവിട്ടു.