/kalakaumudi/media/post_banners/ceef8dac0bc6ba16292a60b215f56f6ef71f8ed56b5d682671b920f7210c417d.jpg)
മൊബൈല്‍ നമ്പര്‍ പോലെ ഇനി ക്രെഡിറ്റ്/ഡെബിറ്റ്/പ്രീപെയ്ഡ് കാര്‍ഡുകളുടെ കാര്‍ഡ് നെറ്റ് വര്‍ക്ക് പോര്ട്ട് ചെയ്യാം. റിസര്‍വ് ബാങ്കിന്റെ പുതിയ കരട് സര്‍ക്കുലറാണ് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ വീസ, മാസ്റ്റര്‍കാര്‍ഡ്, റൂപേയ്, അമേരിക്കന്‍ എക്‌സ്പ്രസ്, ഡൈനേഴ്‌സ് ക്ലബ് ഇന്റര്‍നാഷണല്‍ എന്നീ അഞ്ച് ഔദ്യോഗിക കാര്‍ഡ് നെറ്റ് വര്‍ക്കുകളാണ് ഇന്ത്യയിലുളളത്. മാസ്റ്റര്‍ കാര്‍ഡുള്ളയാള്‍ക്ക്, അയാളുടെ ബാങ്കിന് വീസ കാര്‍ഡ് നെറ്റ് വര്‍ക്കുമായി കരാറുണ്ടെങ്കില്‍ വീസ കാര്‍ഡ് മാറ്റിവാങ്ങാം. തിരിച്ചും ആകാം.
ചില കാര്‍ഡ് നെറ്റ് വര്‍ക്കുകളുമായി പങ്കാളിത്തമുള്ള ബാങ്കുകള്‍ക്ക് മറ്റു നെറ്റ് വര്‍ക്കുകളുമായി കാര്‍ഡ് ഇറക്കാന്‍ കഴിയില്ല. പുതിയ സര്‍ക്കുലര്‍ അന്തിമമാകുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.