ഉപഭോക്തൃ സൗഹൃദത്തിലെ മികവ്​:​ ലുലു ഗ്രൂപ്പിന് പുരസ്​കാരം

സൗദി ഉപഭോക്തൃ സംരക്ഷണ സമിതിയുടെ പുരസ്​കാരം ലുലു സൗദി അറേബ്യക്ക്​.മികച്ച ഉപഭോക്തൃ പരിചയം,സമ്പന്നമായ ഉപഭോക്തൃ സൗഹൃദം എന്നിവയിലെ മികവ് പരിഗണിച്ചാണ്​ ബഹുമതി

author-image
Lekshmi
New Update
ഉപഭോക്തൃ സൗഹൃദത്തിലെ മികവ്​:​ ലുലു ഗ്രൂപ്പിന് പുരസ്​കാരം

റിയാദ്: സൗദി ഉപഭോക്തൃ സംരക്ഷണ സമിതിയുടെ പുരസ്കാരം ലുലു സൗദി അറേബ്യക്ക്.മികച്ച ഉപഭോക്തൃ പരിചയം,സമ്പന്നമായ ഉപഭോക്തൃ സൗഹൃദം എന്നിവയിലെ മികവ് പരിഗണിച്ചാണ് ബഹുമതി.റിയാദ് കൊസാമാ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ ലുലു ഗ്രൂപ്പിന് വേണ്ടി സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് പുരസ്‌കാരം ഏറ്റുവാങ്ങി.

ഉപഭോക്താക്കളാണ് ഞങ്ങളുടെ എക്കാലത്തെയും കരുത്തെന്നും അവരുടെ അഭിരുചിക്കൊത്ത വിധം ഷോപ്പിങ് അനുഭവം സമ്മാനിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ലുലുവെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ഷഹീം മുഹമ്മദ് പറഞ്ഞു.ഉപഭോക്താക്കളുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നതിനുള്ള ഞങ്ങളുടെ വിശ്വാസപൂര്‍ണമായ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണ് ഈ അവാര്‍ഡ്.

ലുലു എന്നും ഈ കീര്‍ത്തി നിലനിര്‍ത്തും, ഉപഭോക്താക്കളുടെ പൂര്‍ണതൃപ്തിക്കായി എന്നും മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കും.ഈ വിശ്വാസം നിലനിര്‍ത്താനും ഉപഭോക്തൃ ബന്ധത്തിന്റെ ദൃഢത കാത്ത് സൂക്ഷിച്ച് കൂടുതല്‍ മികവിലേക്ക് പ്രയാണം തുടരുന്നതിനും ലുലു ഇനിയും പരിശ്രമിക്കുമെന്നും ഷഹീം മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

customer friendliness awarded