ആമസോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 150% വര്‍ധന

ഉപഭോക്താക്കളുടെ എണ്ണത്തില്‍ 150% വര്‍ധന കൈവരിച്ച് ആമസോണ്‍.

author-image
anu
New Update
ആമസോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 150% വര്‍ധന

 

തിരുവനന്തപുരം: ഉപഭോക്താക്കളുടെ എണ്ണത്തില്‍ 150% വര്‍ധന കൈവരിച്ച് ആമസോണ്‍. 2017 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ആമസോണിന്റെ വളര്‍ച്ചയുടെ ഭൂരിഭാഗവും ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലാണ്. ആമസോണിന്റെ വാങ്ങല്‍ ഉപഭോക്താക്കളില്‍ 65% പേരും ചെറിയ നഗരങ്ങളില്‍ നിന്നാണ്.

ആമസോണ്‍ പ്രൈം കസ്റ്റമര്‍ വിഹിതം മുന്‍വര്‍ഷത്തേതിലും 2 ശതമാനം വര്‍ധിച്ച് 57 ശതമാനമായി. 2021 ല്‍ ഇത് 50 ശതമാനമായിരുന്നു. ടയര്‍ - 1 നഗരങ്ങളില്‍ 2022 ല്‍ 65% മാത്രമായിരുന്ന മൊബൈല്‍ അഡോപ്ഷന്‍ പിറ്റേക്കൊല്ലം 69 % ആയി. ടയര്‍2,3 നഗരങ്ങളില്‍ 71 ശതമാനമായിരുന്ന മൊബൈല്‍ അഡോപ്ഷന്‍ 2023 ല്‍ 73 ശതമാനമായി ഉയര്‍ന്നു.

 

Business News Latest News