/kalakaumudi/media/post_banners/1838f4ba19b6c2c359b6a6a3a2e46e01918a4e8f9a1335dad599b2db89e00d8b.jpg)
ന്യൂഡൽഹി: രാജ്യത്ത് അഞ്ചു വർഷത്തിനിടെ ഡെബിറ്റ് കാർഡ് ഉപയോക്താക്കളുടെ എണ്ണത്തിൽ ഇരട്ടി വർദ്ധനവ് . റിപ്പോർട്ടുകൾ അനുസരിച്ച് 94 കോടിയായി ഉയർന്നു എന്നാണ് വ്യക്തമാകുന്നത് . 42 കോടി കാർഡുകളാണ് 2014 ഓഗസ്റ്റ് മുതൽ 2019 ഫെബ്രുവരി വരെയുള്ള കാലയളവിൽ രാജ്യത്ത് പുതുതായി നൽകിയത് .ഡെബിറ്റ് കാർഡുകളുടെ ഉപയോഗത്തിൽ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ 20 ശതമാനം മാത്രമാണ് എ ടിഎമ്മുകളുടെ വർധനവ് . നിലവിൽ പ്രചാരത്തിലുള്ള കറൻസി എന്ന് പറയുന്നത് 21.36 ലക്ഷം കോടി രൂപയാണ് .