ഡെബിറ്റ് കാര്‍ഡിന് തവണ വ്യവസ്ഥകളുമായി എസ്.ബി.ഐ

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. തങ്ങളുടെ ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് തവണ വ്യവസ്ഥകളില്‍ ഉത്പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തി.

author-image
online desk
New Update
ഡെബിറ്റ് കാര്‍ഡിന് തവണ വ്യവസ്ഥകളുമായി എസ്.ബി.ഐ

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. തങ്ങളുടെ ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് തവണ വ്യവസ്ഥകളില്‍ ഉത്പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ആറു മാസം മുതല്‍ 18 മാസം വരെയാണ് തവണ വ്യവസ്ഥകളുടെ കാലാവധി. പൈന്‍ ലാബ്സിന്റെ പോയിന്റ് ഓഫ് സെയില്‍ (പി.ഒ.എസ്.) മെഷീന്‍ ഉള്ള വ്യാപാര സ്ഥാപനങ്ങളിലാണ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യവ്യാപകമായി 4.5 ലക്ഷത്തിനു മുകളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പൈന്‍ ലാബ്സിന്റെ പി.ഒ.എസ്. മെഷീന്‍ ഉപയോഗിക്കുന്നുണ്ട്. പ്രോസസിങ് ഫീസ് ഇല്ല, ബ്രാഞ്ച് സന്ദര്‍ശനം നടത്തേണ്ട ആവശ്യമില്ല, പുതിയ അപേക്ഷ നല്‍കേണ്ടതില്ല എന്നിവയാണ് സേവനത്തിന്റെ മേന്മകളായി എസ്.ബി.ഐ. പറയുന്നത്. കൂടാതെ, തിരഞ്ഞെടുത്ത ബ്രാന്‍ഡുകള്‍ക്ക് സീറോ കോസ്റ്റ് തവണ വ്യവസ്ഥയുമുണ്ട്.

സേവനം ഉപയോഗിക്കാന്‍ ഒരു മിനിറ്റിനു താഴെയെ സമയമെടുക്കുകയുള്ളൂ. ഇടപാട് നടന്ന് ഒരു മാസം പൂര്‍ത്തിയായാല്‍ പണം അടയ്ക്കാന്‍ തുടങ്ങണം. നല്ല സാമ്പത്തിക, വായ്പാ ചരിത്രമുള്ള ഇടപാടുകാര്‍ക്ക് സേവനത്തിന് അര്‍ഹതയുണ്ടെന്ന് ബാങ്ക് അറിയിച്ചു.

 

നിലവിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട് ബാലന്‍സ് കണക്കിലെടുക്കാതെയാണ് വായ്പ ലഭ്യമാക്കുന്നത്.കടലാസ് രഹിതമായി വായ്പ എടുക്കാനുമുള്ള ചുവടുെവപ്പാണ് ഡെബിറ്റ് കാര്‍ഡ് തവണ വ്യവസ്ഥയെന്ന് എസ്.ബി.ഐ. ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍ പറഞ്ഞു.

debit card new feature for sbi