ദേവന്‍ പരേഖ് വീണ്ടും ഐഡിഎഫ്‌സി ഡയറക്ടര്‍ ബോര്‍ഡില്‍

By Web Desk.05 12 2023

imran-azhar

 

 


വാഷിംഗ്ടണ്‍: ആഗോള വെഞ്ച്വര്‍ കാപിറ്റലിസ്റ്റ്, ഇന്ത്യന്‍ വംശജന്‍ ദേവന്‍ ജെ പരേഖിനെ, പ്രസിഡന്റ് ജോ ബൈഡന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ (ഐഡിഎഫ്‌സി) ഡയറക്ടര്‍ ബോര്‍ഡിലേക്ക് രണ്ടാം തവണയും നാമകരണം ചെയ്തു. ന്യൂയോര്‍ക്ക് അടിസ്ഥാനമായുള്ള ഇക്വിറ്റി നിക്ഷേപ ഫണ്ടായ ഇന്‍സൈറ്റ് പാര്‍ട്‌ണേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടറാണ് പരേഖ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് അദ്ദേഹത്തെ മൂന്നു വര്‍ഷത്തേക്ക് നിയമിച്ചത്. ഇന്‍സൈറ്റില്‍ ചേരുന്നതിനു മുമ്പ് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള മര്‍ച്ചന്റ് ബാങ്കിംഗ് സ്ഥാപനമായ ബെറെന്‍സണ്‍ മിനല്ല ആന്‍ഡ് കമ്പനിയില്‍ പ്രിന്‍സിപ്പലായിരുന്നു പരേഖ്.

 

 

OTHER SECTIONS