സെവന്‍-ഇലവന്‍ ഇന്ത്യയിലേക്ക്

ലോകത്തെ ഏറ്റവും വലിയ കവീനിയന്‍സ് സ്റ്റോര്‍ ചെയ്ന്‍ സെവന്‍-ഇലവന്‍ ഇന്ത്യയിലേക്ക്. ഇതിനായി കിഷോര്‍ ബിയാനിയുടെ ഫ്യൂച്വര്‍ ഗ്രൂപ്പുമായി മാസ്റ്റര്‍ ഫ്രാഞ്ചൈസി കരാര്‍ കമ്പനി ഒപ്പിട്ടുട്ടുണ്ട്.

author-image
online desk
New Update
സെവന്‍-ഇലവന്‍ ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ കവീനിയന്‍സ് സ്റ്റോര്‍ ചെയ്ന്‍ സെവന്‍-ഇലവന്‍ ഇന്ത്യയിലേക്ക്. ഇതിനായി കിഷോര്‍ ബിയാനിയുടെ ഫ്യൂച്വര്‍ ഗ്രൂപ്പുമായി മാസ്റ്റര്‍ ഫ്രാഞ്ചൈസി കരാര്‍ കമ്പനി ഒപ്പിട്ടുട്ടുണ്ട്.

സെവന്‍-ഇലവന്‍ സ്റ്റോറുകള്‍ ഇന്ത്യയില്‍ തുറക്കുന്നതും നടത്തുന്നതും ഫ്യൂച്വര്‍ ഗ്രൂപ്പ് ആയിരിക്കും. ഈ വര്‍ഷം മുതല്‍ ഫ്യൂച്വര്‍ ഗ്രൂപ്പിന്റെ സബ്‌സിഡിയറിയായ ഫുഡ് ബ്രാന്‍ഡ്സ് പുതിയ സ്റ്റോറുകള്‍ തുറക്കുന്നതിനൊപ്പം നിലവിലെ കൊമേര്‍ഷ്യല്‍ സ്‌പേസുകള്‍ സെവന്‍-ഇലവന്‍ ബ്രാന്‍ഡഡ് സ്റ്റോറുകള്‍ ആക്കി മാറ്റുകയും ചെയ്യും.

ലോകമെമ്പാടും 67,000 സ്റ്റോറുകളാണ് സെവന്‍-ഇലവനുള്ളത്. തുടക്കത്തില്‍ ബീവറേജുകള്‍, സ്നാക്സ്, ഫ്രഷ് ഫുഡ് എിവക്ക് പുറമേ പ്രാദേശിക രുചികളും ഉള്‍പ്പെടുന്നതായിരിക്കും ഇന്ത്യയിലെ സ്റ്റോറുകള്‍. ജാപ്പനീസ് ഉടമസ്ഥതയിലുള്ള യുഎസ് കവീനിയന്‍സ് ചെയ്ന്‍ ആണ് സെവന്‍-ഇലവന്‍.

ഫ്യൂച്വര്‍ ഗ്രൂപ്പിന് നിലവില്‍ മൂന്ന് സ്റ്റോര്‍ ബ്രാന്റുകളുണ്ട്: ഈസി ഡേ, ഹെറിറ്റേജ് റീറ്റെയ്ല്‍, നീല്‍ഗിരിസ്. മൊത്തം വില്‍പനയുടെ 15 ശതമാനം മാത്രമാണ് ഇതില്‍ നിന്നുള്ള വരുമാനം.

ഇന്റര്‍നാഷണല്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഉണ്ടെങ്കിലും 'കിരാനകള്‍' എന്നറിയപ്പെടുന്ന ചെറിയ റീറ്റെയ്ല്‍ ഷോപ്പുകളുടെ ജനപ്രീതി അടിക്കടി വര്‍ദ്ധിച്ചുവരുതായാണ് കാണുന്നത്. രാജ്യത്തെ പല ഗ്രോസറി റീറ്റെയ്ല്‍ കടക്കാരും സ്റ്റോറിന്റെ വലുപ്പം കുറച്ച് ലാഭം കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്. അങ്ങനെ വരുമ്പോള്‍ റെവന്യൂ പെര്‍ സ്‌ക്വയര്‍ ഫീറ്റ് എതിന്റെ അടിസ്ഥാനത്തിലാണ് ലാഭം ഉയരുക.

kishor biniya