ധനലക്ഷ്മി ബാങ്കിന് 21.73 കോടി രൂപ ലാഭം

ധനലക്ഷ്മി ബാങ്കിന് നടപ്പുവര്‍ഷത്തെ ഒക്ടോബര്‍-ഡിസംബര്‍ മൂന്നാംപാദത്തില്‍ 21.73 കോടി രൂപ ലാഭം. 54.31 കോടി രൂപയാണ് പ്രവര്‍ത്തനലാഭം. നടപ്പുവര്‍ഷം ആദ്യ 9 മാസക്കാലത്തെ പ്രവര്‍ത്തനലാഭം 84.64 കോടി രൂപയാണ്.

author-image
Web Desk
New Update
ധനലക്ഷ്മി ബാങ്കിന് 21.73 കോടി രൂപ ലാഭം

തൃശൂര്‍: ധനലക്ഷ്മി ബാങ്കിന് നടപ്പുവര്‍ഷത്തെ ഒക്ടോബര്‍-ഡിസംബര്‍ മൂന്നാംപാദത്തില്‍ 21.73 കോടി രൂപ ലാഭം. 54.31 കോടി രൂപയാണ് പ്രവര്‍ത്തനലാഭം. നടപ്പുവര്‍ഷം ആദ്യ 9 മാസക്കാലത്തെ പ്രവര്‍ത്തനലാഭം 84.64 കോടി രൂപയാണ്.

മൊത്തം വരുമാനം 6.66 ശതമാനം ഉയര്‍ന്ന് 834.25 കോടി രൂപയായി. 797.13 കോടി രൂപയാണ് പലിശവരുമാനം; വര്‍ദ്ധന 16.93 ശതമാനം. അറ്റ പലിശവരുമാനത്തോത് 2.94 ശതമാനത്തില്‍ നിന്ന് 3.65 ശതമാനത്തിലേക്കും മെച്ചപ്പെട്ടു.

മൊത്തം ബിസിനസ് 12.88 ശതമാനം ഉയര്‍ന്ന് 22,?183 കോടി രൂപയായി. മൊത്തം നിക്ഷേപം 6.93 ശതമാനവും കറന്റ്/സേവിംഗ്സ് അക്കൗണ്ട് നിക്ഷേപം 5.26 ശതമാനവും ഉയര്‍ന്നു.

മൊത്തം വായ്പ 22.42 ശതമാനം മുന്നേറി 9,?244 കോടി രൂപയായി. ചെറുകിട-സൂക്ഷ്മ വായ്പകളില്‍ 52.77 ശതമാനമാണ് വര്‍ദ്ധന. സ്വര്‍ണവായ്പകള്‍ 23.05 ശതമാനവും ഉയര്‍ന്നു.

മൊത്തം നിഷ്‌ക്രിയ ആസ്തി 7.55 ശതമാനത്തില്‍ നിന്ന് 5.83 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 3.83 ശതമാനത്തില്‍ നിന്ന് 1.82 ശതമാനത്തിലേക്കും കുറഞ്ഞിട്ടുണ്ട്. 12.52 ശതമാനമാണ് മൂലധന പര്യാപ്തത.

business net profit dhanalakshmi bank banks