ധനലക്ഷ്മി ബാങ്കിന്റെ നവീകരിച്ച വളാഞ്ചേരി ശാഖയുടെ ഉദ്ഘാടനം

ധനലക്ഷ്മി ബാങ്കിന്റെ നവീകരിച്ച വളാഞ്ചേരി ശാഖയുടെ ഉദ്ഘാടനം മൂച്ചിക്കല്‍ കുറ്റിപ്പുറം റോഡിലെ ബിസിനസ് ടവറില്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ അഷ്‌റഫ് അമ്പലതിങ്ങല്‍ നിര്‍വഹിച്ചു.

author-image
Web Desk
New Update
ധനലക്ഷ്മി ബാങ്കിന്റെ നവീകരിച്ച വളാഞ്ചേരി ശാഖയുടെ ഉദ്ഘാടനം

ധനലക്ഷ്മി ബാങ്കിന്റെ നവീകരിച്ച വളാഞ്ചേരി ശാഖയുടെ ഉദ്ഘാടനം മൂച്ചിക്കല്‍ കുറ്റിപ്പുറം റോഡിലെ ബിസിനസ് ടവറില്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ അഷ്‌റഫ് അമ്പലതിങ്ങല്‍ നിര്‍വഹിച്ചു.

എ.ടി.എം ന്റെ ഉദ്ഘാടനം വളാഞ്ചേരി മുന്‍സിപ്പാലിറ്റി പ്രതിപക്ഷ നേതാവ് അച്യുതനും ലോക്കര്‍ ഉദ്ഘാടനം ടി ബിനീഷ് കുമാര്‍ (എക്‌സിക്യൂട്ടിവ് ഓഫീസര്‍, കാടാമ്പുഴ ദേവസ്വം) നിര്‍വഹിച്ചു.

കാഷ് കൗണ്ടര്‍ ഉദ്ഘാടനം മുഹമ്മദാലി (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്, വളാഞ്ചേരി) നിര്‍വഹിച്ചു. ധനലക്ഷ്മി ബാങ്കിന്റെ മേനേജിംഗ് ഡയറക്ടറും സി.ഇ.ഒ യുമായ ശിവന്‍ ജെ.കെ, ഡയറക്ടര്‍ സി. കെ ഗോപിനാഥന്‍, ജനറല്‍ മേനേജര്‍ ചന്ദ്രന്‍ എല്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോണ്‍ വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

banking money dhanalakshmi bank