സുഹാസ് സോമന്‍ ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസ് ഡയറക്ടര്‍

പ്രമുഖ ധനകാര്യ വിദഗ്ദ്ധനായ സുഹാസ് സോമന്‍ ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ അഡൈ്വസറി ഡയറക്ടറായി ചുമതലയേറ്റു.

author-image
anu
New Update
സുഹാസ് സോമന്‍ ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസ് ഡയറക്ടര്‍

 

തൃശൂര്‍: പ്രമുഖ ധനകാര്യ വിദഗ്ദ്ധനായ സുഹാസ് സോമന്‍ ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ അഡൈ്വസറി ഡയറക്ടറായി ചുമതലയേറ്റു. ഫിനാന്‍സ് മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തനപരിചയമുള്ള സുഹാസ് സോമന്‍ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് , എച്ച്.ഡി.എഫ്.സി ലൈഫ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്.

സി.ഐ.ഒ ഒഫ് ദി ഇയര്‍ 2013 അവാര്‍ഡ്, ഇ.ടി നൗ ഏര്‍പ്പെടുത്തിയ റിസ്‌ക് മാനേജര്‍ ഒഫ് ദി ഇയര്‍ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിരുന്നു. സുഹാസ് സോമന്റെ കീഴില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് 2013 ലെ ഫാസ്റ്റസ്റ്റ് ഗ്രോയിംഗ് കമ്പനീസ് ഇന്‍ ഇന്ത്യ അവാര്‍ഡ് നേടി. കാലഘട്ടത്തിന്റെ മാറ്റത്തിനൊപ്പം ബിസിനസിലും പുതിയ മാറ്റം ആവിഷ്‌കരിക്കുന്ന ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസിന് സുഹാസ് സോമന്റെ പ്രവര്‍ത്തനമികവും നേതൃപാടവവും മുതല്‍ക്കൂട്ടാകുമെന്ന് ധനലക്ഷ്മി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.വിബിന്‍ദാസ് കടങ്ങോട്ട് പറഞ്ഞു.

Latest News Business News dhanalakshmi group of companies