
കൊച്ചി: ഇന്ധന വിലയിൽ വീണ്ടും വർധന. ഡീസൽ ലിറ്ററിന് 21 പൈസയാണ് വർധിച്ചത്. എന്നാൽ പെട്രോൾ വിലയിൽ മാറ്റമില്ല. നിലവിൽ ഡീസൽ വില 76.45 ആയി ഉയർന്നു. പെട്രോൾ വില 80.69 രൂപയാണ്. ഒരാഴ്ചയ്ക്ക് ശേഷം ഇതാദ്യമായാണ് ഇന്ധനവിലയിൽ വീണ്ടും വർധനവുണ്ടായത്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ചില പെട്രോളിയം കമ്പനികൾ നഷ്ടം നികത്തനായി വില ഉയർത്തുന്നതും കനത്ത തിരിച്ചടിയാണ്. അതേസമയം കേന്ദ്രസർക്കാർ നികുതി നിരക്കിൽ വരുത്തിയ വർധന ഇന്ധനവില വർധനയെ പ്രതികൂലമായി ബാധിച്ചു. ജൂൺ ഏഴ് മുതലാണ് രാജ്യത്ത് ഇന്ധന വില തുടർച്ചയായി വർധിക്കാൻ തുടങ്ങിയത്.