/kalakaumudi/media/post_banners/dfd004ac3dd897d1304ba6cce73050691a563858bf78b10da5996cf346aba201.jpg)
കൊച്ചി : ചെറുകിട ഇടത്തരം മേഖലയിലെ വ്യവസായ സംരംഭകർക്ക് ഡിജിറ്റൽ മാർക്കറ്റിങ്ങിൽ പരിശീലനം നടത്തുന്നു . മെയ് നാലിന് കൊച്ചിയിലാരംഭിക്കുന്ന പരിപാടിക്ക് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലായി 5000 കേന്ദ്രങ്ങളുണ്ട് .
കൊച്ചിയില്‍ ഫിക്കിയും ഗൂഗ്ളും ചേര്‍ന്നാണ് പരിപാടി.
ഡിജിറ്റല്‍ അണ്‍ലോക്ക്ഡ് പ്രോഗ്രാമിന്റെ ഭാഗമായ ഈ പരിപാടിയില്‍ ഇന്റര്‍നെറ്റിന്റെ അപാരമായ സാധ്യതകള്‍ ബിസിനസ് വളര്‍ത്തുന്നതിന് എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താം എന്ന് സംരംഭകര്‍ക്ക് പരിശീലനം ലഭിക്കും.
മറൈന്‍ ഡ്രൈവിലെ കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കോമേഴ്സ് കോണ്‍ഫറന്‍സ് ഹാളില്‍ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാണ്. കേന്ദ്ര സ്ഥാപനമായ എംഎസ്എംഇ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി. വി. വേലായുധന്‍ ഉദ്ഘാടനം ചെയ്യും.
പങ്കെടുക്കുന്നവര്‍ക്ക് ഗൂഗ്ള്‍- ഫിക്കി സര്‍ട്ടിഫിക്കറ്റും നല്‍കും. രജിസ്‌ട്രേഷന് kesc@ficci.com എന്ന ഇമെയിലിലോ 0484 4058041/42/9746903555 ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം.