/kalakaumudi/media/post_banners/627ca11d9ac9649ea2a37bb9b4f72c2fbd2bb66fa26f0accda7d5f98f8942274.jpg)
ന്യൂ ഡല്‍ഹി : പ്രമുഖ ഹൈവേ ഡെവലപ്പര്‍മാരായ ദിലീപ് ബില്‍ഡ്‌കോണിന് കോള്‍ ഇന്ത്യയുടെ ഓര്‍ഡര്‍. മധ്യപ്രദേശിലെ ഖനന പാതയിലെ പാറയും മറ്റ് അവശിഷ്ടങ്ങളും നീക്കുന്നതിനാണ് കമ്പനിയെ തിരഞ്ഞെടുത്തത്.
കോള്‍ ഇന്ത്യയുടെ ഉപ ശാഖയായ നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡാണ് ദിലീപ് ബില്‍ഡ്‌കോണിന് കരാര്‍ നല്‍കിയത്.2,122.74 കോടി രൂപയുടേതാണ് ഓര്‍ഡര്‍. വ്യവസ്ഥ പ്രകാരം 1552 ദിവസംകൊണ്ട് സിംഗ്രുളി ജില്ലയിലെ നിഗായ് ഖനന പാതയിലെ അവശിഷ്ടങ്ങളും പാറകളും ദിലീപ് ബില്‍ഡ്‌കോണ്‍ നീക്കണം. ലേലത്തില്‍ ഏറ്റവും കുറഞ്ഞ തുക മുന്നില്‍വച്ചത് ദിലീപ് ബില്‍ഡ്കോണായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
