/kalakaumudi/media/post_banners/14f82c187b7127867ac0b66f898366c6849feb9c5e98e22de05718c9d0944b13.jpg)
കേരള സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ സമിതി ഏർപ്പെടുത്തിയ മനുഷ്യസ്‌നേഹി പുരസ്കാരം ജീവകാരുണ്യ പ്രവർത്തകനും സ്പോർട്സ്മാനും ബിസിനസ്സുകാരനുമായ ഡോ.ബോബി ചെമ്മണൂരിന്.
കേരളത്തെ നടുക്കിയ 2018ലെ പ്രളയക്കെടുതിയിൽ മരണത്തെ മുഖാമുഖം കണ്ട ഇരുന്നൂറോളം പേരെ അതിസാഹസികമായി സ്വജീവൻ പോലും വകവെയ്ക്കാതെ ബോട്ടുകളിൽ ചെന്ന് രക്ഷപ്പെടുത്തുകയും, ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യവസ്തുക്കൾ നേരിട്ടെത്തിക്കുകയും ചെയ്തത് പരിഗണിച്ചാണ് അവാർഡ് നൽകിയത്.
ജില്ലാ സെക്രട്ടറി ജോർജ്ജ് മൂലയിൽ അധ്യക്ഷത വഹിച്ചു. വിമലാംബിക ഹയർസെക്കൻഡറി സ്‌കൂൾ മാനേജർ ഫാ.ജോസഫ് കൊച്ചുവടവന അവാർഡ് സമർപ്പണം നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ. ലിസാ തോമസ്, സ്‌കൂൾ പ്രതിനിധികളായ തോമസ് മാത്യു, എ.ജെ.അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.