ദുബായില്‍ നിന്നും ഇന്ത്യയിലേക്ക് 1.19 കോടി യാത്രക്കാര്‍

ഴിഞ്ഞ വര്‍ഷം ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തത് 1.19 കോടി യാത്രക്കാര്‍.

author-image
anu
New Update
ദുബായില്‍ നിന്നും ഇന്ത്യയിലേക്ക് 1.19 കോടി യാത്രക്കാര്‍

 

ദുബായ്: കഴിഞ്ഞ വര്‍ഷം ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തത് 1.19 കോടി യാത്രക്കാര്‍. 2023 ല്‍ 8.7 കോടി യാത്രക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത് ഇന്ത്യയിലേക്കാണ്. 67 ലക്ഷം പേരുമായി സൗദി രണ്ടാമതും യുകെ (59 ലക്ഷം) മൂന്നാമതുമെത്തി. പാക്കിസ്ഥാന്‍ (42 ലക്ഷം), യുഎസ് (36 ലക്ഷം), റഷ്യ (25 ലക്ഷം), ജര്‍മനി (25 ലക്ഷം) എന്നീ രാജ്യങ്ങളാണ് പിന്നിലുള്ളത്.

ഡിസംബറില്‍ മാത്രം 78 ലക്ഷം പേര്‍ ദുബായ് വിമാനത്താവളം ഉപയോഗിച്ചെന്നും എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു. 104 രാജ്യങ്ങളിലെ 262 സെക്ടറുകളിലേക്ക് ദുബായില്‍നിന്ന് നിലവില്‍ സര്‍വീസുണ്ട്.

Latest News Business News