/kalakaumudi/media/post_banners/8d37502a6260791f0580aff8b2af9a5868b0486c11bac3a9608700c05e641bf9.jpg)
ദുൽഖർ സൽമാൻ മിന്ത്രയുടെ ബ്രാൻഡ് അംബാസിഡറാകുന്നു. ഓണത്തിന് മുന്നോടിയായി മിന്ത്ര കേരളത്തിൽ നടത്തുന്ന ക്യാമ്പെയ്‌നുകളിൽ ദുൽഖറാണ് അഭിനയിക്കുന്നത്.
ഇന്ത്യയുടെ ഫാഷൻ എക്സ്പേർട്ടായി മിന്ത്രയെ ഉയർത്തിക്കാട്ടുന്ന ക്യാമ്പെയ്‌ൻ മറ്റ് മേഖലകളിലുമുണ്ട്.
ഇന്ത്യയിലെ എണ്ണം പറഞ്ഞ സെലിബ്രിറ്റികളാണ് മിന്ത്രയുടെ ഈ ക്യാമ്പെയ്‌നുകളിലുള്ളത്.
ദുൽഖറിന് മലയാളം, തമിഴ്, ഹിന്ദി സിനിമകളിലുള്ള സാന്നിദ്ധ്യവും ചെറുപ്പക്കാരിലുള്ള സ്വാധീനവും ബ്രാൻഡിന് പ്രയോജനപ്പെടുമെന്ന് മിന്ത്രയുടെ സിഎംഒ ഹരീഷ് നാരായണൻ പറഞ്ഞു.
ഫാഷനെ ഇഷ്ടപ്പെടുന്ന എല്ലാത്തരം ആളുകളിലേക്കും ബ്രാൻഡിനെ എത്തിക്കുന്ന തരത്തിലായിരിക്കും ക്യാമ്പെയ്‌ൻ നടത്തുന്നത്.