2027 ല്‍ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും

അഞ്ച് ലക്ഷം കോടി ഡോളര്‍ മൂല്യവുമായി 2027ല്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ആഗോള ഏജന്‍സിയായ ജെഫ്രീസ്.

author-image
anu
New Update
2027 ല്‍ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും

 

ന്യൂഡല്‍ഹി: അഞ്ച് ലക്ഷം കോടി ഡോളര്‍ മൂല്യവുമായി 2027ല്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ആഗോള ഏജന്‍സിയായ ജെഫ്രീസ്. മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍(ജി.ഡി.പി) തുടര്‍ച്ചയായി മികച്ച വളര്‍ച്ച നേടുന്നതും സാമ്പത്തിക പരിഷ്‌കരണ നടപടികളും ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളും ഇന്ത്യയ്ക്ക് അനുകൂലമാണ്.

പ്രതിവര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടി പത്ത് വര്‍ഷത്തിനുള്ളില്‍ ജി.ഡി.പിയില്‍ ലോകത്തിലെ പത്താം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തിലേക്ക് ഉയരാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. മാന്ദ്യ സാഹചര്യത്തിലൂടെ നീങ്ങുന്ന ജപ്പാനെയും ജര്‍മ്മനിയെയും ഇന്ത്യയ്ക്ക് അതിവേഗം മറികടക്കാന്‍ കഴിയുമെന്നും ജെഫ്രീസ് പറയുന്നു. 2030ല്‍ ഇന്ത്യയുടെ ജി.ഡി.പി മൂല്യം പത്ത് ലക്ഷം കോടി ഡോളറിലെത്തുമെന്നും ജെഫ്രീസ് വ്യക്തമാക്കി.

economic growth Latest News Business News