
ന്യൂഡല്‍ഹി: രാജ്യത്തെ വളര്‍ച്ച നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ഉയര്‍ന്നു. 2023 ഒക്ടോബര്‍-ഡിസംബര്‍
കാലയളവില്‍ മൊത്ത ആഭ്യന്തര ഉല്‍പാദന(ജിഡിപി) വളര്‍ച്ച 8.4 ശതമാനത്തിലെത്തിയതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് (എന്‍എസ്ഒ) അറിയിച്ചു. ഇതോടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ അനുമാനം 7.3 ശതമാനമായിരുന്നത് 7.6 ശതമാനമായി. മൂന്നാം പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനം 43.72 ലഭം കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 40.35 ലക്ഷം കോടി രൂപയായിരുന്നു.
ഫെബ്രുവരിയില്‍ ചേര്‍ന്ന യോഗത്തില്‍ റിസര്‍വ് ബാങ്കിന്റെ അനുമാനം 6.5 ശതമാനമായിരുന്നു. ഈ വര്‍ഷം 7 ശതമാനത്തിനു താഴെ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുന്ന ആദ്യ പാദമായിരിക്കുമിതെന്നാണ് പല ഏജന്‍സികളും വിലയിരുത്തിയത്. ഒന്നും രണ്ടും പാദങ്ങളില്‍ യഥാക്രമം 7.8%, 7.6% എന്നിങ്ങനെയായിരുന്നു വളര്‍ച്ചാ നിരക്ക്. ഉല്‍പാദന (11.6%), കെട്ടിടനിര്‍മാണ (9.5%) മേഖലകളിലെ രണ്ടക്ക വളര്‍ച്ചയാണ് ഇത്തവണത്തെ കണക്കില്‍ പ്രധാനമായും പ്രതിഫലിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
