/kalakaumudi/media/post_banners/6246db2f94ac35728752972d46c0dd46f1aefa8e0f8e3a62407e29c954a3eb37.jpg)
ന്യൂയോര്‍ക്ക്: ഈ വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.2% വളര്‍ച്ച നേടുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ആഭ്യന്തര വിപണിയുടെ ഉണര്‍വും ഉല്‍പാദന, സേവന മേഖലകളിലെ മികച്ച വളര്‍ച്ചയും ഇന്ത്യയെ ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി മാറ്റുമെന്നും യുഎന്‍ വേള്‍ഡ് ഇക്കണോമിക് സിറ്റ്വേഷന്‍ ആന്‍ഡ് പ്രോസ്‌പെക്ടസ് (ഡബ്ലുഇഎസ്പി) റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ മേഖലകളിലും ഉണര്‍വു പ്രകടമാണെങ്കിലും കൃഷി അടിസ്ഥാനമായുള്ള സമ്പദ് വ്യവസ്ഥ ആയതുകൊണ്ട് ക്രമംതെറ്റിയ കാലവര്‍ഷം വെല്ലുവിളിയാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജിഡിപി) 2025 ല്‍ 6.6% വര്‍ധിക്കും. നാണ്യപ്പെരുപ്പം 2024 മധ്യത്തോടെ 4.5% ആയി കുറഞ്ഞേക്കും. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ ഏറ്റവും കുറഞ്ഞ 7.1% ആയിരുന്നു. ആഗോള സാമ്പത്തിക വളര്‍ച്ച 2023 ല്‍ 2.7% ആയിരുന്നത് 2024 ല്‍ 2.4% ആയി കുറഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.