/kalakaumudi/media/post_banners/21dc8e3c774ed80f23f0b3fea288f5a35ef87b4e4a1b7d942be14b6ff4255a58.jpg)
തിരുവനന്തപുരം: കനത്ത ചൂടിനെ തുടര്‍ന്ന് ഏലത്തിന്റെ വില റെക്കാഡിലേയ്ക്ക്. കഴിഞ്ഞ ദിവസം ഏലം വിപണി 1600 രൂപയ്ക്ക് മേല്‍ പിന്നീട് .കഴിഞ്ഞ ദിവസം ഏലത്തിന്റെ പരമാവധി 1873 രൂപയില്‍ എത്തിയിരുന്നു .രരാശരി വ്യാപാരം നടനന്ത് 1642.52 രൂപയക്കാണ്. തോട്ടം മേഖല നേരീടുന്ന പ്രധാന പ്രശ്‌നമാണ് വരള്‍ച്ച. ഒരാഴ്ച്ചയിലധികമായി കനത്ത ചൂടിനെ തുടര്‍ന്ന് എന്തുചെയ്യണമെന്ന് അറിയാതെ വലയുകയാണ് ഇടുക്കിയിലെയും വയനാട്ടിലെയും കര്‍ഷകര്‍.അത്യുഷ്ണം താങ്ങാന്‍ കഴിവില്ലാത്ത കാര്‍ഷിക വിളകളില്‍ ഒന്നാ ണ് ഏലം.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഉണ്ടായ പ്രളയത്തിന് പിന്നാലെ ആറ് മാസത്തിന് ശേഷം ഉണ്ടായ കടുത്ത വരള്‍ച്ചയും ഏലം കര്‍ഷകരുടെ നട്ടെല്ലെടിച്ചിരിക്കുകയാണ്. പ്രളയത്തിന്റെ ദുരിതത്തില്‍ നിന്ന് കര്‍ഷകര്‍ കരകയറുന്നതിനിടെയാണ് കടുത്ത വരള്‍ച്ച നേരിടുന്നത്. ഇത്തവണ ഉദ്പാദനം കുറഞ്ഞതോടെ ഏലത്തിന് ലഭിക്കേണ്ട പരാമാവധി വില കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടെന്ന നേട്ടവും ഉണ്ട്. സ്‌പൈപസ് ബോര്‍ഡിന്റെ ലേലകേന്ദ്രങ്ങളില്‍ വില്‍പ്പനക്കെത്തുന്ന ഉത്പാദത്തിന്റെ ആളവില്‍ അളവിലും കാര്യമായ കുറവാണ് അനുഭവപ്പെടുന്നത്.
ഇതേ അവസ്ഥയാണ് ഈ ആഴ്ചയിലും തുടരുന്നതെങ്കില്‍ 1900 രൂപ ഏലത്തിന് വില കടക്കുമെന്നാണ് കര്‍ഷകരും വ്യാപാരികളും കണക്ക് കൂട്ടുന്നത്.മെയ് മാസത്തിലെ റംസാന്‍ പിപണി ലക്ഷ്യമാക്കിയാണ് വ്യാപാരികള്‍ ഏലം സ്റ്റോക്ക് ചെയ്യുത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇപ്പോള്‍ നല്‍കുന്ന സൂചന അനുസരിച്ച് സംസ്ഥാനത്ത് ചൂട് ദിവസങ്ങളോളം നീണ്ടു നില്‍ക്കും എന്നാണ്. ഇങ്ങനെയാണെങ്കില്‍ കൂടിയ വിലയ്ക്ക് ഏലം സ്‌റ്റോക്ക് ചെയ്യേണ്ടിവരും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
