By web desk.31 05 2023
മെഡിക്കല്‍-എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്കപ്പുറത്തേക്ക് പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിശാലമായ തൊഴിലവസരവും മികച്ച ഭാവിയും ഉറപ്പുനല്‍കുന്ന കോമേഴ്‌സ് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കോമേഴ്‌സ് കോഴ്‌സുകള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന സാധ്യതകള്‍ നല്‍കുന്ന എ.സി.സി.എ. അഥവാ 'അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് എന്ന പ്രൊഫഷണല്‍ കോഴ്‌സാണ് ആഗോള തൊഴില്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ അവസരം നല്‍കുന്നത്.
ഇന്ത്യയില്‍ മാത്രമല്ല ലോകത്തെവിടെയും അംഗീകാരമുള്ളതിനാല്‍ വിദേശരാജ്യങ്ങളിലെ വന്‍കിട ബഹുരാഷ്ട്ര കമ്പനികളില്‍ അക്കൗണ്ടിംഗുമായി ബന്ധപ്പെട്ട ഉയര്‍ന്ന തസ്തികകളില്‍ ആകര്‍ഷകമായ ശമ്പളത്തോടെയുള്ള ജോലി ഉറപ്പാക്കാന്‍ ഈ പ്രൊഫഷണല്‍ കോഴ്‌സിന് കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത.
ഏത് കോഴ്‌സിന് ചേരണം എന്നതുപോലെ പ്രധാനപ്പെട്ട തീരുമാനമാണ് എവിടെ പഠിക്കണം എന്നത്. എ.സി.സി.എ കോഴ്‌സിന്റെ കാര്യത്തിലാണെങ്കില്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ മനസ്സില്‍ ആദ്യം ഉയര്‍ന്നുവരിക കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഇന്‍ലാന്‍സ്' ആണ്. ആഗോളതലത്തിലും ദേശീയതലത്തിലും മികച്ച റാങ്കുകള്‍ സമ്മാനിച്ച 'ഇലാന്‍സ്' ഈ രംഗത്തുള്ള മറ്റൊരു ഇന്‍സ്റ്റിറ്റ്യൂട്ടിനും നല്‍കാന്‍ കഴിയാത്ത രീതിയില്‍ കേവലം അഞ്ച് വര്‍ഷത്തിനകം 23 ലോക റാങ്കുകളും 34 ദേശീയ റാങ്കുകളും കരസ്ഥമായിട്ടുണ്ട്.
കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗോളതലത്തില്‍തന്നെ ജോലി ലഭിക്കാനുള്ള സഹായം നല്‍കുന്ന സംവിധാനവും മികച്ചരീതിയില്‍ 'ഇലാന്‍സ്'നല്‍കിവരുന്നുണ്ട്.
ഇവിടെ നിന്നും പഠിച്ചിറങ്ങി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഉയര്‍ന്ന മേഖലകളില്‍ ജോലിയെടുക്കുന്ന വിദ്യാര്‍ത്ഥികളാണ്, കോമേഴ്‌സ് വിഷയങ്ങളില്‍ മികച്ച പരിശീലനവും തൊഴില്‍ ലഭ്യതയും നല്‍കുന്ന ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച സ്ഥാപനമായി 'ഇലാന്‍സി'നെ മാറ്റിയയെന്ന് സി.ഇ.ഒ. ജിഷ്ണു പി.വി അറിയിച്ചു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: +91 7025107070