/kalakaumudi/media/post_banners/745eb290e46c609f2a3545f43b8f1536b2ce8bfc56ac1e744bccaac1ebf026e7.jpg)
മുംബൈ: നാഷണല്‍ ഇ-ഗവേണന്‍സ് സര്‍വീസസ് ലിമിറ്റഡില്‍ (എന്‍ഇഎസ്എല്‍) 1,000 ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റികള്‍ പുറത്തിറക്കുന്ന ബാങ്കായി മാറി ബാങ്ക് ഒഫ് ബറോഡ. പരമ്പരാഗത പേപ്പര്‍ അധിഷ്ഠിത പ്രക്രിയയെ മാറ്റി സ്ഥാപിക്കാനും ബാങ്ക് ഗ്യാരന്റി ഇഷ്യൂ ചെയ്യുന്നതിനുള്ള സമയം ഗണ്യമായി കുറയ്ക്കുവാനും പുതിയ സംവിധാനം സഹായിക്കും. ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റികള്‍ എല്ലാ പങ്കാളികള്‍ക്കും പ്രയോജനം ചെയ്യുന്നതിനാല്‍ മികച്ച വളര്‍ച്ചാ സാധ്യതയാണുള്ളതെന്ന് എന്‍.ഇ.എസ്.എല്‍ മാനേജിംഗ് ഡയറക്ടര്‍ ദേബജ്യോതി റേ ചൗധരി പറഞ്ഞു.