ഇലക്ട്രോണിക് ഇടപാടുകളെ കാത്തിരിക്കുന്നത് വൻ സർവീസ് ചാർജുകൾ

പണമിടപാടുകളെല്ലാം ഇലക്ട്രോണിക് മാർഗത്തിലാക്കുന്നതിന്റെ മറവിൽ ജനങ്ങളെ കാത്തിരിക്കുന്നത് സർവീസ് ചാർജ് എന്ന അധികച്ചെലവ്. റെയിൽവേ ടിക്കറ്റെടുക്കുന്നതിലടക്കം ചില മേഖലകളിൽ സർക്കാർ നിർദേശപ്രകാരം ഇത്തരം ചാർജുകൾ പിൻവലിച്ചിട്ടുണ്ടെങ്കിലും ഇതു താൽക്കാലികമാണ്

author-image
BINDU PP
New Update
ഇലക്ട്രോണിക് ഇടപാടുകളെ കാത്തിരിക്കുന്നത് വൻ  സർവീസ് ചാർജുകൾ

കൊച്ചി:പണമിടപാടുകളെല്ലാം ഇലക്ട്രോണിക് മാർഗത്തിലാക്കുന്നതിന്റെ മറവിൽ ജനങ്ങളെ കാത്തിരിക്കുന്നത് സർവീസ് ചാർജ് എന്ന അധികച്ചെലവ്. റെയിൽവേ ടിക്കറ്റെടുക്കുന്നതിലടക്കം ചില മേഖലകളിൽ സർക്കാർ നിർദേശപ്രകാരം ഇത്തരം ചാർജുകൾ പിൻവലിച്ചിട്ടുണ്ടെങ്കിലും ഇതു താൽക്കാലികമാണ്. ഡിസംബർ കഴിയുന്നതോടെ ചാർജുകളെല്ലാം തിരികെ വരും. 2000 രൂപ വരെയുള്ള കാർഡ് ഇടപാടുകൾക്ക് സേവനനികുതി ഒഴിവാക്കുമെന്ന തീരുമാനം ചെറിയ ആശ്വാസമേ നൽകുന്നുള്ളൂ. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന മറ്റ് ഇളവുകളാവട്ടെ ഫലത്തിൽ വളരെ തുച്ഛവുമാണ്.

കറൻസി ഇടപാടുകൾ കഴിവതും കുറച്ച് പകരം നെറ്റ്ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇ–വോലിറ്റ് എന്നിവ വഴി ഇടപാടുകൾ നടത്തണമെന്നാണു കേന്ദ്ര നിർദേശം. ഈ രീതി പ്രോൽസാഹിപ്പിക്കാനുള്ള നടപടികൾ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കുന്നതിനു മുൻപേതന്നെ തുടങ്ങിയതാണ്. ഇതിന്റെ ഭാഗമായി കറൻസി രഹിത പണമിടപാടുകൾക്ക് ഈടാക്കുന്ന സർവീസ് ചാർജ് ഒഴിവാക്കണമെന്ന് സർക്കാർ മാസങ്ങൾക്കു മുൻപേ ബാങ്കുകളോടും റെയിൽവേ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബിഎസ്എൻഎൽ ഒഴികെ ആരും അനുകൂല നടപടിയെടുത്തിരുന്നില്ല. സാധാരണക്കാരെക്കൂടി കറൻസി രഹിത ഇടപാടുകളിലേക്കു കൊണ്ടുവരാനാണ് ഇപ്പോൾ താൽക്കാലികമായി കിഴിവുകൾ പ്രഖ്യാപിച്ചത്.

electronic transactions