ഏലിയാസ് ജോര്‍ജ് ഫെഡറല്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടര്‍

By Web Desk.07 09 2023

imran-azhar

 


കൊച്ചി: മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഏലിയാസ് ജോര്‍ജ് ഫെഡറല്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടര്‍. സെപ്റ്റംബര്‍ 5 മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് നിയമനം.

 

വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലുമായി 35 വര്‍ഷം ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ച ശേഷം കണ്‍സട്ടിങ് കമ്പനിയായ കെപിഎംജി ഇന്ത്യയില്‍ ഉന്നത പദവി വഹിച്ചിട്ടുണ്ട്.

 

കേരളസര്‍ക്കാരിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയും തുടര്‍ന്ന് കൊച്ചി മെട്രോയുടെ മേധാവിയുമായിരുന്നു. കൂടാതെ യൂണിഫൈഡ് മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്‍മാനായും ഏലിയാസ് ജോര്‍ജ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നേവല്‍ ആര്‍കിടെക്ച്ചര്‍ ആന്‍ഡ് ഷിപ്പ് ബില്‍ഡിംഗില്‍ ബിരുദവും പാരീസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്റര്‍നാഷണല്‍ അഡ്മിനിസ്ട്രേഷന്‍ പബ്ലിക്കില്‍ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവുമെടുത്ത ഏലിയാസ് ജോര്‍ജ് ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂള്‍ ഓഫ് ഗവര്‍മെന്റ് ഉള്‍പ്പെടെ യു എസിലെയും ഇന്ത്യയിലെയുമുള്ള സ്ഥാപനങ്ങളില്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് കോഴ്സുകള്‍ ചെയ്തിട്ടുണ്ട്.

 

 

 

OTHER SECTIONS