/kalakaumudi/media/post_banners/c077d27bb533e51fbe81e093f020ddfa35b4db41f2ae2d5f56db49a93641ba8b.jpg)
തൃശൂർ : എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നോവേഷൻസ് ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ്, പ്രോപ്പർട്ടി ഡെലവപ്മെന്റ് വിഭാഗമായ എലൈറ്റ് ഡെവലപ്പേഴ്‌സ്കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി തൃശ്ശൂരിലും തിരുവനന്തപുരത്തുമായി നാല് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. തൃശൂർ പാട്ടൂരെക്കൽ, അഡാട്ട്, ഒളരി എന്നിവിടങ്ങളിലാണ് മൂന്ന് പുതിയ റെസിഡൻഷ്യൽ അവതരിപ്പിച്ചിരിക്കുന്നത്. കഴക്കൂട്ടത്ത് അപാർട്മെന്റ് പദ്ധതിയിലൂടെയാണ് തുടക്കമിടുന്നത്. ഏകദേശം മൂന്ന് ലക്ഷം സ്ക്വാർ ഫീറ്റ് പദ്ധതിയിലൂടെയാണ് മൂന്ന് പ്രൊജെർക്കറ്റുകൾ അവതരിപ്പിക്കുന്നത്.
ലക്‌ഷ്വാറി അപാർട്മെന്റ് പദ്ധതിയായ ഇന്സിഗ്നിയിയുടെ അവതരണവും ആദ്യ വില്പനയും സി എൻ ജയദേവൻ എം പി നിർവഹിക്കുന്നു. ലാ പ്രിസ്റ്റീൽ വില്ല പദ്ധതിയുടെ അവതരണവും ആദ്യ വില്പനയും തൃശ്ശൂർ മേയർ അജിത ജയരാജൻ നിർവഹിച്ചു. എലൈറ്റ് ഡെലവപ്പേഴ്‌സ് ഡയറക്ടറും സി ഒ ഒ യുമായ അർജുൻ രാജീവൻ കമ്പനിയുടെ വിശദ വിവരങ്ങൾ നൽകി.