എലൈറ്റ് ഫുഡ്സ് ആരോഗ്യ റേഞ്ച് ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു

എലൈറ്റ് ഫുഡ്സിന്റെ ആരോഗ്യ റേഞ്ചിലുള്ള പുതിയ ഉത്പന്നങ്ങളെ അവതരിപ്പിച്ചു. ഓട്ട്സ് ബ്രഡ്ഡും റസ്‌കും, മള്‍ട്ടിഗ്രെയ്ന്‍ ബ്രഡ്ഡും റസ്‌കും, ഹോള്‍വീറ്റ് ബ്രഡ്ഡും റസ്‌

author-image
Anju N P
New Update
എലൈറ്റ് ഫുഡ്സ് ആരോഗ്യ റേഞ്ച് ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു

കൊച്ചി: എലൈറ്റ് ഫുഡ്സിന്റെ ആരോഗ്യ റേഞ്ചിലുള്ള പുതിയ ഉത്പന്നങ്ങളെ അവതരിപ്പിച്ചു. ഓട്ട്സ് ബ്രഡ്ഡും റസ്‌കും, മള്‍ട്ടിഗ്രെയ്ന്‍ ബ്രഡ്ഡും റസ്‌കും, ഹോള്‍വീറ്റ് ബ്രഡ്ഡും റസ്‌കും, ബ്രൗണ്‍ ബ്രഡ് എന്നിങ്ങനെ നാലുതരം ബ്രഡ്ഡുകളും മൂന്നുതരം റസ്‌കുകളുമാണ് ലഭ്യമാക്കിയിട്ടുള്ളത്.

സിനിമാ താരം സിജോയ് വര്‍ഗീസും ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റ് ഡോ. മുംതാസ് ഖാലിദ് ഇസ്മയിലും ചേര്‍ന്നാണ് ആരോഗ്യ റേഞ്ച് ഉത്പന്നങ്ങള്‍ അവതരിപ്പിച്ചത്.

വൈറ്റമിനുകള്‍, മിനറല്‍സ്, ഡയറ്ററി ഫൈബര്‍,പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയതാണ് പുതിയ ഉത്പന്നമെന്ന് എൈലൈറ്റ് ഫുഡ്സ് ഗ്രൂപ്പ് പ്രസിഡന്റ് ധനേസ രഘുലാല്‍ പറഞ്ഞു. 35 രൂപയാണ് പുതിയ ഉത്പന്നങ്ങളുടെ വില.

elite foods