ഇലോണ്‍ മസ്‌ക് ലോകത്തിലെ ഏറ്റവും വലിയ ധനികന്‍

By priya.01 06 2023

imran-azhar

 

സാന്‍ഫ്രാന്‍സിസ്‌കോ: വീണ്ടും ലോകത്തിലെ ഏറ്റവും വലിയ ധനികനായി ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക്. പാരീസ് ട്രേഡിംഗില്‍ ബെര്‍ണാഡ് അര്‍നോള്‍ട്ടിന്റെ എല്‍വിഎംഎച്ചിന്റെ ഓഹരികള്‍ 2.6 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്നാണ് മസ്‌ക് വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയത്.

 

2022 ഡിസംബറിലാണ് ഫ്രഞ്ച് ബിസിനസ്സ് വ്യവസായിയായ ബെര്‍ണാഡ് അര്‍നോള്‍ട്ട് ആദ്യമായി മാസ്‌കിനെ മറികടന്നത്.ലൂയി വിറ്റണ്‍, ഫെന്‍ഡി, ഹെന്നസി എന്നിവയടക്കമുള്ള ബ്രാന്‍ഡുകളുടെ ഉടമസ്ഥതയിലുള്ള എല്‍വിഎംഎച്ച് ഓഹരികള്‍ ഇടിഞ്ഞത് ബെര്‍ണാഡ് അര്‍നോള്‍ട്ടിന് തിരിച്ചടിയായത്.

 

ഏപ്രില്‍ മുതല്‍ എല്‍വിഎംഎച്ചിന്റെ ഓഹരികള്‍ ഏകദേശം 10 ശതമാനം ഇടിഞ്ഞു. ഒരു ഘട്ടത്തില്‍ അര്‍നോള്‍ട്ടിന്റെ ആസ്തിയില്‍ നിന്ന് 11 ബില്യണ്‍ ഡോളര്‍ ഒറ്റ ദിവസം കൊണ്ട് കുറഞ്ഞിരുന്നു.


ഈ വര്‍ഷം 55.3 ബില്യണ്‍ ഡോളറിലധികം ഇലോണ്‍ മസ്‌ക് നേടിയിട്ടുണ്ട്.ടെസ്ല ഇന്‍ക് വഴിയാണ് വരുമാനം വര്‍ധിച്ചത്.ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്സ് പ്രകാരം ഇപ്പോള്‍ ഏകദേശം 192.3 ബില്യണ്‍ ഡോളറാണ് എലോണ്‍ മസ്‌കിന്റെ സമ്പത്ത്.

 

എന്നാല്‍ അര്‍നോള്‍ട്ടിന്റേത് 186.6 ബില്യണ്‍ ഡോളറാണ്. ലോകത്തിലെ ഏറ്റവും ധനികരായ 500 പേരുടെ പട്ടികയായ ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ ഈ വര്‍ഷം ഒന്നാം സ്ഥാനത്തേക്ക് മസ്‌കും ബെര്‍ണാഡ് അര്‍നോള്‍ട്ടുമാണ് എത്തിയത്.

 

കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി നേടിയ ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിനെ മറികടന്നാണ് ബെര്‍ണാഡ് അര്‍നോള്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായത്.

 

കഴിഞ്ഞ വര്‍ഷം ഇലോണ്‍ മാസ്‌കിന്റെ ആസ്തി കുത്തനെ ഇടിഞ്ഞതോടെയാണ് ബെര്‍ണാഡ് അര്‍നോള്‍ട്ട് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി മാറിയത്.

 

 

 

OTHER SECTIONS