/kalakaumudi/media/post_banners/9baf4e95a86320f94bd3c23993709ca74c29936949244cfab31b782582bc24a1.jpg)
ഇലോണ്‍ മസ്‌ക് ഏറ്റെടുത്തത് മുതല്‍ കൂട്ടപ്പിരിച്ചുവിടലുകളും രാജിയും പോളിസിയിലെ മാറ്റങ്ങളുമെല്ലാം ട്വിറ്ററില്‍ സംഭവിച്ചു.കടുത്ത പ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്നുപോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് നല്‍കാമെന്ന് ഏറ്റിരുന്ന തുക ഇതുവരെ ട്വിറ്റര്‍ നല്‍കിയിട്ടില്ല.ഓഫീസുകളുടെ വാടക നല്‍കാനും ട്വിറ്റര്‍ കഷ്ടപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കമ്പനിയുടെ വരുമാനത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍.ഇപ്പോഴിതാ വരുമാനത്തിനായി യൂസര്‍നെയിം വില്‍ക്കാന്‍ ട്വിറ്റര്‍ ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
മസ്‌ക് എങ്ങനെ ഇത് നടത്തിയെടുക്കുമെന്ന് വ്യക്തമല്ലെങ്കിലും യൂസര്‍നെയിമുകള്‍ക്കായി ഒരു ഓണ്‍ലൈന്‍ ലേലം വരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.