ട്വിറ്റര്‍ ലാഭത്തിലാക്കാൻ പുതിയ പദ്ധതിയുമായി ഇലോൺ മസ്ക്

ഉപയോക്താക്കൾക്ക് പരസ്യരഹിത സബ്സ്ക്രിപ്ഷൻ സേവനം ലഭ്യമാക്കാനുള്ള പുതിയ പദ്ധതിയുമായി ഇലോൺ മസ്ക്.ഒക്ടോബറിലാണ് മസ്ക് ട്വിറ്റർ ഏറ്റെടുത്തത്.

author-image
Lekshmi
New Update
ട്വിറ്റര്‍ ലാഭത്തിലാക്കാൻ പുതിയ പദ്ധതിയുമായി ഇലോൺ മസ്ക്

ന്യൂയോര്‍ക്ക്: ഉപയോക്താക്കൾക്ക് പരസ്യരഹിത സബ്സ്ക്രിപ്ഷൻ സേവനം ലഭ്യമാക്കാനുള്ള പുതിയ പദ്ധതിയുമായി ഇലോൺ മസ്ക്.ഒക്ടോബറിലാണ് മസ്ക് ട്വിറ്റർ ഏറ്റെടുത്തത്.നിലവിൽ ട്വിറ്റർ പരസ്യങ്ങൾ വളരെയധികം കൂടുതലാണ്.വരുന്ന ആഴ്ചകളിൽ ഇത് പരിഹരിക്കാനുളള നടപടികൾ സ്വികരിക്കുമെന്ന് മസ്ക് നേരത്തെ അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ചയാണ് മസ്ക് ഇക്കാര്യം ട്വിറ്റ് ചെയ്തത്.പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ സേവനം ഉടന്‍ ആരംഭിക്കും.വരുമാനത്തിനായി പരസ്യങ്ങളെ ആശ്രയിച്ചിരുന്ന കമ്പനി ഇതോടു കൂടി വലിയ മാറ്റത്തിന് കൂടിയാണ് തുടക്കമിടുന്നത്.കഴിഞ്ഞ വർഷം അവസാനത്തോടെയാണ് കമ്പനിയുടെ 7,500 തൊഴിലാളികളിൽ പകുതിയോളം പേരെ മസ്ക് പിരിച്ചുവിട്ടത്.

ഇതോടെ പരസ്യം നൽകാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കമ്പനിക്ക് വേണ്ടത്ര സ്റ്റാഫുകൾ ഇല്ലാത്തത് പരസ്യങ്ങൾ നൽകുന്നതിനെ ബാധിക്കുമെന്ന ആശങ്ക പരസ്യദാതാക്കളെയും പിടികൂടിയിട്ടുണ്ട്.എന്നാൽ വരുമാനം വർധിപ്പിക്കുമ്പോൾ ചെലവ് കുറക്കുക എന്നതാണ് തന്റെ രീതിയെന്ന് മസ്‌കും വാദിച്ചു.

ആപ്പിളിന്റെ ഐ.ഒ.എസിലും, ഗൂഗിളിൻറെ ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ട്വിറ്റർ ബ്ലൂ എന്ന പുതിയ സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

elon-musk p subscription