സംരംഭക വർഷം പദ്ധതി രണ്ടാംഘട്ടം; 1000 സംരംഭം 100 കോടി വിറ്റുവരവ് ലക്ഷ്യം

വ്യ​വ​സാ​യ വ​കു​പ്പി​ന്റെ സം​രം​ഭ​ക വ​ർ​ഷം പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ന്​ തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും

author-image
Lekshmi
New Update
സംരംഭക വർഷം പദ്ധതി രണ്ടാംഘട്ടം; 1000 സംരംഭം 100 കോടി വിറ്റുവരവ് ലക്ഷ്യം

കൊച്ചി: വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തിങ്കളാഴ്ച തുടക്കമാകും.സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ 1000 എണ്ണം തെരഞ്ഞെടുത്ത് നൂറുകോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കാൻ ലക്ഷ്യമിടുന്നതാണ് രണ്ടാംഘട്ട പദ്ധതി.ഒരുവർഷത്തിനുള്ളിൽ 1.39 ലക്ഷം സംരംഭം ആരംഭിച്ച് പുതിയ ചരിത്രം സൃഷ്ടിച്ച സംരംഭക വർഷം പദ്ധതിയുടെ തുടർച്ചയാണ് ‘മിഷൻ 1000’ പദ്ധതി.

തിങ്കളാഴ്ച രാവിലെ 10ന് 500 സംരംഭകർ പങ്കെടുക്കുന്ന, എറണാകുളം ഗോകുലം പാർക്ക് കൺവെൻഷൻ സെന്‍ററിലെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും.വീണ്ടും ഒരുലക്ഷം സംരംഭം ആരംഭിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭകവർഷം ഉൾപ്പെടെ നാല് പദ്ധതിക്കാണ് തിങ്കളാഴ്ച തുടക്കമാവുന്നത്.

തെരഞ്ഞെടുത്ത 1000 എം.എസ്.എം.ഇകളെ 100 കോടി വിറ്റുവരവുള്ള യൂനിറ്റുകളായി നാല് വർഷത്തിനുള്ളിൽ ഉയർത്തിക്കൊണ്ടുവരാനുള്ള പദ്ധതിയാണ് ‘എം.എസ്.എം.ഇ സ്കെയിൽ അപ് മിഷൻ - മിഷൻ 1000’.ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് മിഷൻ 1000 ഉദ്ഘാടനം ചെയ്യുക.

2023-24 സാമ്പത്തിക വർഷത്തിലും ഒരുലക്ഷം സംരംഭം ആരംഭിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് ‘സംരംഭക വർഷം 2.o.ഏപ്രിൽ മുതൽ ജൂൺ വരെ പൊതുബോധവത്കരണവും തുടർന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വായ്പ-ലൈസൻസ്-സബ്സിഡി മേളകളും സംഘടിപ്പിക്കും.

കഴിഞ്ഞ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച 1,39,840 സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പുവരുത്താൻ എം.എസ്.എം.ഇ സുസ്ഥിരത പദ്ധതിക്ക് തുടക്കംകുറിക്കും.നിലവിൽ പ്രവർത്തിക്കുന്ന എം.എസ്.എം.ഇ സംരംഭങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കാൻ വ്യവസായ വകുപ്പ് യൂട്യൂബ് ചാനൽ വികസിപ്പിച്ചിട്ടുണ്ട്.ഈ ചാനലിലൂടെ ഉൽപന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുന്ന സെൽഫി വിഡിയോകൾ ജനങ്ങളിലെത്തിക്കും.

PROJECTS entrepreneurial