/kalakaumudi/media/post_banners/ac4b05c3cec665cc48c32a1b8cc0baa8aebcce9a3f6bbe32b6c9704c06c25515.jpg)
2022-23 സാമ്പത്തിക വർഷത്തെ പ്രോവിഡന്റ് ഫണ്ട് പലിശ നിരക്കുകൾ പ്രഖ്യാപിച്ചു.എംപ്ലോയീ പ്രോവിഡന്റ് ഫണ്ട് ഡെപ്പോസിറ്റുകളിൽ 8.15% പലിശ നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്.ഇപിഎഫ് പലിശനിരക്കുകളിൻമേലുള്ള തീരുമാനം.മാർച്ച് 27 മുതൽ ആരംഭിച്ച ഇപിഎഫ്ഒ യോഗമാണ് പരിഗണിക്കുന്നത്.റിട്ടയർമെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ.
2022-23 വർഷത്തിൽ 8.15% പലിശ നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. 0.05% വർധനയാണ് പലിശ നിരക്കുകളിൽ വരുത്തിയിരിക്കുന്നത്.ഇപിഎഫ്ഒ 2022 മാർച്ചിൽ, 2021-22 വർഷത്തിലെ പലിശനിരക്കുകളിൽ കുറവ് വരുത്തിയിരുന്നു.നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലവാരമായ 8.1% എന്ന നിലയിലേക്കാണ് പലിശനിരക്കുകൾ താഴ്ത്തിയത്.
ഇപിഎഫ് പലിശ
2022-23 സാമ്പത്തിക വർഷത്തിലെ പലിശ, ഇപിഎഫ് സബ്സ്ക്രൈബേഴ്സിന്റെ അക്കൗണ്ടിലേക്കു നൽകും. സർക്കാരിന്റെയും,ധനകാര്യ മന്ത്രാലയത്തിന്റെയും അനുമതി ഇതിന് ആവശ്യമാണ്.ഇന്ന് പ്രഖ്യാപിച്ച പലിശ നിരക്കുകൾ,നിലവിലെ സബ്സ്ക്രൈബൈഴ്സായ 6.78 കോടി അംഗങ്ങൾക്ക് ബാധകമാണ്.
ആദ്യ ദിനത്തിലെ ഇപിഎഫ്ഒ യോഗത്തിൽ, കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവാണ് അധ്യക്ഷത വഹിച്ചത്.1995ലെ എംപ്ലോയീസ് പെൻഷൻ പദ്ധതി പ്രകാരം, ഉയർന്ന പെൻഷൻ സംബന്ധിച്ച ചർച്ചകൾ നടന്നു.2022 നവംബറിലെ കണക്കുകൾ പ്രകാരം, യോഗ്യരായ ഇപിഎഫ്ഒ അംഗങ്ങൾക്ക് ഉയർന്ന പെൻഷൻ നൽകി വരുന്നു.2022 നവംബറിലെ സുപ്രീം കോടതിയുടെ ഒരു ഉത്തരവ് പ്രകാരമാണിത്.
2020 മാർച്ചിലും, ഇപിഎഫ്ഒ പലിശ നിരക്കുകളിൽ കുറവ് വരുത്തിയിരുന്നു. ഏഴ് വർഷത്തെ താഴ്ന്ന നിലവാരമായ 8.5% എന്ന നിലയിലേക്കാണ് പലിശ നിരക്കുകൾ താഴ്ത്തി നിശ്ചയിച്ചിരുന്നത്. 2019-20 കാലഘട്ടത്തിലേക്ക് നിശ്ചയിച്ചിരുന്ന പലിശ നിരക്കാണിത്.
2018-19 കാലഘട്ടത്തിൽ 8.65% പലിശ നിരക്കുകളാണ് നിശ്ചയിച്ചിരുന്നത്. 2026-17 കാലയളവിൽ, സബ്സ്ക്രൈബൈഴ്സിന് 8.65% പലിശയാണ് നൽകിയിരുന്നത്.അതേസമയം 2012-23 കാളയളവിൽ 8.5% പലിശ നിരക്കുകളും, 2011-12 കാലഘട്ടത്തിൽ 8.25% പലിശയുമാണ് നൽകിയത്.