/kalakaumudi/media/post_banners/f875954ab2d7cdad77ef2fb4b112d56e68bbeb612ebdee31504ce50bfdcdb85f.jpg)
കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ എസ്ബി നിക്ഷേപങ്ങള്‍ക്ക് ഏഴ് ശതമാനംവരെ പലിശ. സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് ആറു ശതമാനവും ഒരു ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് 6.5 ശതമാനവുമാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ.അതിനു മുകളിലുള്ള തുകയ്ക്ക് ഏഴു ശതമാനം പലിശ ലഭിക്കും. സ്ഥിര നിക്ഷേപങ്ങള്‍ക്ക് (ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക്), ഏഴു മുതല്‍ 45 ദിവസത്തേക്ക് 5.75 ശതമാനമാണ് പലിശനിരക്ക്. 46 മുതല്‍ 179 ദിവസത്തേക്ക് 6.75 ശതമാനവും 180 മുതല്‍ 365 ദിവസത്തേക്ക് 7.5 ശതമാനവും ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഒമ്ബതു ശതമാനവുമാണ് പലിശ. മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴു ശതമാനവും അഞ്ചു മുതല്‍ 10 വര്‍ഷത്തേക്ക് 7.5 ശതമാനവുമാണ് പലിശനിരക്ക്. സ്ഥിര നിക്ഷേപങ്ങളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അര ശതമാനം അധിക പലിശയുണ്ട്. ഇത് എസ്.ബി. അക്കൗണ്ടുകളില്‍ ബാധകമല്ല.