/kalakaumudi/media/post_banners/bc20b009b989cc1f3298d928125bb302c8d0466968cf296ca4ff0451ebdbd90a.jpg)
കൊച്ചി: ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന് എക്സലൻസ് അവാർഡ് ലഭിച്ചു. തൊഴിൽ മേഖലയിലെ മികവിനും നേട്ടങ്ങൾക്കും കേരള സർക്കാർ തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയതാണ് എക്സലൻസ് അവാർഡ്. എൽദോസ് അവറാച്ചൻ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് (എ ജി എം- എച്ച് ആർ) ആണ് കൊച്ചിയിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവല്ലേഴ്‌സിന്റെ പതിനാലാമത്തെ അവാർഡാണിത്. മന്ത്രി ടി പി രാമകൃഷ്ണൻ, ഹൈബി ഈഡൻ എം എൽ എ, സുരേഷ്(ഗ്രൂപ്പ് വിജിലൻസ് ഓഫീസർ), നിതിൻ( സീനിയർ എക്സിക്യൂട്ടീവ് എച്ച് ആർ), എന്നിവർ ചടങ്ങിൽ പങ്കെടുത്തു.