/kalakaumudi/media/post_banners/cc4151375f908dbf00c68fae397aaa71e738654b528f190a9aa1df6f75184d77.jpg)
എറണാകുളം: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഈസ്റ്റർ, വിഷു പ്രമാണിച്ച് ചരക്കുകളുടെ കയറ്റുമതി കൂടി.ചില ദിവസങ്ങളിൽ 110 ടൺ വരെ ഭക്ഷ്യവസ്തുക്കളും മറ്റും കൊണ്ടു പോകുന്നുണ്ട്.
കുരുത്തോല പെരുന്നാളിനുള്ള കുരുത്തോലകൾ വരെ ഇവിടെ നിന്ന് കൊണ്ടു പോയിരുന്നു.വിഷുവിനോട് അനുബന്ധിച്ച് കണിക്കൊന്നയും കണി വെള്ളരിയും കൂടുതലായി കയറ്റി അയക്കും.
ചരക്കുകൾ കൊണ്ടു പോകുന്നതിന് ഇക്കുറി പ്രത്യേക ചരക്കു വിമാനങ്ങളെത്തിയിട്ടില്ല.വാഴയില നിത്യേനയെന്നോണം കൊണ്ടു പോകുന്നുണ്ട്.ഇത് ഏറെയും ശേഖരിക്കുന്നത് തമിഴ്നാട്ടിൽ നിന്നാണ്.