ഗൂഗിളുമായി മുഖാമുഖ ചര്‍ച്ചയ്‌ക്കൊരുങ്ങി കെത്രിഎ

ഗൂഗിളുമായി മുഖാമുഖ ചര്‍ച്ചയ്‌ക്കൊരുങ്ങി കെത്രിഎ. പരസ്യ ഏജന്‍സികള്‍ക്ക് വിവര സാങ്കേതികവിദ്യയില്‍ പരിജ്ഞാനം വര്‍ദ്ധിപ്പിക്കാനും ഡിജിറ്റല്‍ സാദ്ധ്യതകള്‍ പരിചയപ്പെടുത്താനും ലക്ഷ്യമിട്ടാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്.

author-image
anu
New Update
ഗൂഗിളുമായി മുഖാമുഖ ചര്‍ച്ചയ്‌ക്കൊരുങ്ങി കെത്രിഎ

 

കൊച്ചി: ഗൂഗിളുമായി മുഖാമുഖ ചര്‍ച്ചയ്‌ക്കൊരുങ്ങി കെത്രിഎ. പരസ്യ ഏജന്‍സികള്‍ക്ക് വിവര സാങ്കേതികവിദ്യയില്‍ പരിജ്ഞാനം വര്‍ദ്ധിപ്പിക്കാനും ഡിജിറ്റല്‍ സാദ്ധ്യതകള്‍ പരിചയപ്പെടുത്താനും ലക്ഷ്യമിട്ടാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്. പരസ്യ മേഖല ഡിജിറ്റലായി മാറുമ്പോള്‍ കൈവരുന്ന അവസരങ്ങള്‍ പരിചയപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരസ്യദാതാവിന്റെ ഡിജിറ്റല്‍ പരസ്യങ്ങള്‍ ഏജന്‍സികള്‍ക്ക് എങ്ങനെ ചെയ്യാനാകുമെന്നും ഗൂഗിളിന് ഇക്കാര്യത്തില്‍ നല്‍കാവുന്ന പിന്തുണയും അടക്കമുള്ള വിഷയങ്ങള്‍ മുഖാമുഖം ചര്‍ച്ച ചെയ്യും.

കെത്രിഎ അംഗങ്ങള്‍ക്ക് 1000 രൂപയും മറ്റ് പരസ്യ ഏജന്‍സികള്‍ക്ക് 2000 രൂപയുമാണ് ഫീസ്. നികുതി ബാധകമാണ്.

ഫെബ്രുവരി 17 ന് കൊച്ചിയിലെ ഐ.എം.എ ഹാളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെ സംവാദം നടക്കും. വിശദ വിവരങ്ങള്‍ക്ക് 9388044690 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

Latest News Business News