
കൊച്ചി: സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 1006.74 കോടി അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തംെ അപേക്ഷിച്ച് 25 ശതമാനം വളര്‍ച്ച നേടി. കഴിഞ്ഞ വര്‍ഷത്തിലെ ഇതേ പാദത്തില്‍ 803.61 കോടിയായിരുന്നു ബാങ്കിന്റെ അറ്റാദായം. പ്രവര്‍ത്തന ലാഭം 12.8% വര്‍ധനയോടെ 1437.33 കോടിയില്‍ എത്തി. മുന്‍വര്‍ഷം 1274.21 കോടിയായിരുന്നു. മൊത്തം ബിസിനസ് 18.7% വര്‍ധിച്ച് 438776.39 കോടിയായി. മുന്‍വര്‍ഷം ഇതേ ത്രൈമാസത്തില്‍ 201408.12 കോടി ആയിരുന്ന നിക്ഷേപം 239591 കോടിയായി.
ആകെ വായ്പ മുന്‍ വര്‍ഷത്തെ 168173.13 കോടിയില്‍ നിന്ന് 199185.23 കോടിയായി ഉയര്‍ന്നു. റീട്ടെയ്ല്‍ വായ്പകള്‍ 20.3% വര്‍ധിച്ച് 65041 കോടിയായി. കാര്‍ഷിക വായ്പകള്‍ 26.9% വര്‍ധിച്ച് 26646.60 കോടിയും വാണിജ്യ ബാങ്കിങ് വായ്പകള്‍ 25.9% വര്‍ധിച്ച് 20773.55 കോടിയും കോര്‍പറേറ്റ് വായ്പകള്‍ 14.3% വര്‍ധിച്ച് 71978.41 കോടിയും ആയി.
അറ്റപലിശ വരുമാനം 8.5% വര്‍ധനയോടെ 2123.36 കോടി. 4628.79 കോടി രൂപയാണ് നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.2% മാത്രം. അറ്റ നിഷ്‌ക്രിയ ആസ്തി 1284.37 കോടി. മൊത്തം വായ്പകളുടെ 0.64%.