/kalakaumudi/media/post_banners/128e1742f3b00d87e31e1bcdcbb64721780b12aaf29aaf1e27c871121100d132.jpg)
കൊച്ചി: ഫെഡെക്‌സ് കോര്‍പ്പറേഷന്റെ സബ്‌സിഡിയറിയും ലോകത്തിലെ ഏറ്റവും വലിയ എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനികളിലൊന്നായ ഫെഡെക്‌സ് എക്‌സ്പ്രസ് പവര്‍ നെറ്റ്വര്‍ക്കിങ് മീറ്റിന്റെ 18-ാമത് എഡിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ചു.
ഇന്റലിജന്റ് ലോജിസ്റ്റിക് സംവിധാനങ്ങള്‍, ഡിജിറ്റല്‍ രംഗത്തെ പുതുമകള്‍ തുടങ്ങിയവ വഴി നേട്ടങ്ങളുണ്ടാക്കാന്‍ സഹായിക്കുകയാണ് ലക്ഷ്യം. ഹൈടെക്, ഭക്ഷ്യവ്യവസായം, കെമിക്കല്‍സ്, കയര്‍, കരകൗശല മേഖല, കാര്‍പെറ്റ് തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള 82-ല്‍ ഏറെ ഉപഭോക്താക്കളാണ് പരിപാടികളില്‍ പങ്കെടുത്തത്.