
കൊച്ചി: സംസ്ഥാന വികസന കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനം ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. നവംബര്‍ 9, 10 തീയതികളില്‍ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ വളര്‍ച്ചയും വികസനവും ലക്ഷ്യമിട്ടാണ് സമ്മേളനം നടത്തുന്നത്. വ്യവസായ മന്ത്രി പി. രാജീവ് ചടങ്ങിന്റെ അധ്യക്ഷത വഹിക്കും. എം.പിമാരായ ഡോ. ശശി തരൂര്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കൊപ്പം കമല്‍ഹാസന്‍, ക്രിസ് ഗോപാലകൃഷ്ണന്‍, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണര്‍ അലക്സാര്‍ എല്ലിസ് എന്നിവരും പങ്കെടുക്കും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയാകുന്ന സമാപന സമ്മേളനത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.
കേരളത്തിന്റെ സമഗ്ര വികസനവും, നിക്ഷേപ സാധ്യതകളും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ആഗോള തലത്തില്‍ പ്രശസ്തമായ നിരവധി കമ്പനികളും സി.ഇ.ഒമാരും പങ്കെടുക്കുമെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. എം.ഐ. സഹദുള്ള പറഞ്ഞു. ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ഐ.ടി. ആന്‍ഡ് ഐ.ടി. ഇ.എസ്, എന്റര്‍ടെയിന്‍മെന്റ്, എഡ്യുക്കേഷന്‍ ആന്‍ഡ് ആര്‍ട്ട്, സ്റ്റാര്‍ട്ട് അപ്പ്സ്, റീറ്റെയ്ല്‍, ടൂറിസം, സസ്റ്റെയ്നബിള്‍ ഇക്കോ സിസ്റ്റം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയാകും സെഷനുകള്‍ നടക്കുക. ഈ വര്‍ഷത്തെ ഫിക്കി മെയ്ഡ് ഇന്‍ കേരള അവാര്‍ഡുകളും സമ്മേളനത്തില്‍ വിതരണം ചെയ്യും.