By web desk.20 11 2023
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ സൈബര്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താന്‍ നിര്‍ദേശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കഴിഞ്ഞ ദിവസം യൂക്കോ ബാങ്കിലുണ്ടായ സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
എല്ലാ ബാങ്കുകളും ഡിജിറ്റല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട സംവിധാനം വിലയിരുത്തി ഭാവിയില്‍ ഉണ്ടാകാവുന്ന സുരക്ഷാ ഭീഷണി നേരിടുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച യൂക്കോ ബാങ്കിലെ വിവിധ അക്കൗണ്ടുകളില്‍ തെറ്റായി ട്രാന്‍സ്ഫര്‍ ചെയ്ത 820 കോടി രൂപയില്‍ 649 കോടി രൂപ മാത്രമേ ഇതുവരെ വീണ്ടെടുക്കാനായുള്ളു.