ആദ്യ ഹൈഡ്രജന്‍ പമ്പ് ആരംഭിച്ച് യു എ ഇ

By web desk.25 11 2023

imran-azhar


 

ദുബായ്: അബുദാബിയില്‍ ആദ്യ ഹൈഡ്രജന്‍ പമ്പ് പ്രവര്‍ത്തനമാരംഭിച്ചു. വാഹനങ്ങളില്‍ പെട്രോളിനു പകരം ഹൈഡ്രജന്‍ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ഭാഗമായിട്ടാണിത്. ആഗോള താപനം കുറയ്ക്കുന്നതിന്റെ ഭാഗമായി പുനരുപയോഗ, ഹരിത ഇന്ധനത്തിലേക്ക് പെട്രോള്‍ ഉല്‍പാദക രാജ്യം കൂടിയായ യുഎഇ മാറുന്നതിനു മുന്നോടിയാണിത്. 2050 ആകുമ്പോഴേക്കും കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം.

 

ബിഎംഡബ്ല്യു, ടൊയോട്ട കമ്പനികളുടെ ഹൈഡ്രജന്‍ വാഹനങ്ങളിലാണ് പരീക്ഷണ ഓട്ടം. വാഹനങ്ങളുടെ കാര്യക്ഷമത, ആയുസ്സ്, പ്രകടനം എന്നിവയാണ് ഇതുവഴി വിലയിരുത്തുന്നത്. അബുദാബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) മസ്ദാറില്‍ ആരംഭിച്ച ഹൈഡ്രജന്‍ പമ്പിന് എച്ച്2 ഗോ എന്നാണു പേര് നല്‍കിയിട്ടുള്ളത്.

 

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോലൈസറുകള്‍ ഉപയോഗിച്ചു വെള്ളത്തില്‍ നിന്നാണ് ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കുന്നത്. കാര്‍ബണ്‍ പുറംതള്ളാത്തതിനാല്‍ ഇന്ധന ഉപയോഗം മൂലം അന്തരീക്ഷ മലിനീകരണമുണ്ടാകില്ല. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റിലാണ് ഇന്ധനം വേര്‍തിരിച്ചെടുക്കുന്നത്. ഉല്‍പാദന ഘട്ടത്തിലോ ഉപയോഗവേളയിലോ കാര്‍ബണ്‍ പുറന്തള്ളല്‍ ഉണ്ടാകുന്നില്ല എന്നതിനാല്‍ ഭാവിയുടെ ഹരിത ഇന്ധനമായാണ് ഹൈഡ്രജനെ അവതരിപ്പിക്കുന്നത്.

 

 

 

 

OTHER SECTIONS