/kalakaumudi/media/post_banners/db042568dfdd53d86e578e323d9906753ef9fcee3b210e2778bef5d050567817.jpg)
ഇന്‍ഡിവുഡ് ബില്ല്യണയേഴ്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ ഏരീസ് ഇന്റര്‍നാഷണല്‍ മാരിടൈം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എ.ഐ.എം.ആര്‍.ഐ) നടത്തുന്ന പ്രഥമ ഇന്‍ഡിവുഡ് ബില്ല്യണയേഴ്‌സ് ക്ലബ്ബ് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് വിതരണം ഫെബ്രുവരി 23ന് വെര്‍ച്ച്വലായി നടക്കും.
നൂതനമായ ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, വിപണനാശയങ്ങള്‍ എന്നിവ കൈമുതലായുള്ളവര്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ മികച്ച പങ്കാളിത്തത്തിനുള്ള അവസരങ്ങളും നിക്ഷേപ സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്‍ഡിവുഡ് ബില്ല്യണയേഴ്‌സ് ക്ലബ്ബ് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ചടങ്ങില്‍ പാനല്‍ ചര്‍ച്ചകള്‍, സ്ഥാപനങ്ങള്‍ക്ക് നിക്ഷേപകരുടെ മുന്നില്‍ അവരുടെ ആശയങ്ങളും ഉല്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താനുള്ള അവസരം എന്നിവയുമുണ്ടാകും. അര്‍ഹരായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ ' ഇന്‍ക്യുബേഷന്‍ നല്‍കുന്ന കാര്യം ഇന്‍സ്റ്റിറ്റ്യൂട്ട് പരിഗണിയ്ക്കും.
സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ ഏരീസ് ഇന്റര്‍നാഷണല്‍ മാരിടൈം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രോജക്ട് ഇന്‍ക്യുബേഷന്‍ ഹബ്ബില്‍ വച്ച് പ്രാഥമികമായി വിലയിരുത്തും. ഇന്‍ഡിവുഡ് ബില്ല്യണയേഴ്‌സ് ക്ലബ്ബാണ് പദ്ധതികളുടെ അന്തിമ വിശകലനം നടത്തുന്നത്.
ഇന്നൊവേറ്റീവ് സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍, ടെക്‌നോളജി ബേസ്ഡ് സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍, ആര്‍ട്ട് & ക്രാഫ്റ്റ് സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍, ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍, പ്രോമിസിംഗ് സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍, മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍, വിമന്‍ - ലെഡ് സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍, ഗ്രീന്‍ സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ എന്നിവ പുരസ്‌കാരത്തിന് പരിഗണിക്കുന്ന വിഭാഗങ്ങളില്‍ ചിലത്.
മേക്ക് ഇന്‍ ഇന്ത്യ നയത്തിന് അനുസൃതമായി പുതുമയുള്ളതും പ്രയോജനപ്രദവുമായ ആശയങ്ങളിലും ഉല്‍പ്പന്നങ്ങളിലും അധിഷ്ഠിതമായ നവസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുരസ്‌കാരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ഇന്‍ഡിവുഡ് ബില്ല്യണയേഴ്‌സ് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റ് ഡോ. സോഹന്‍ റോയ് അറിയിച്ചു.