2024 ലെ ആദ്യ ഐപിഒ 9 ന്

ഈ വര്‍ഷത്തെ ആദ്യ ഐപിഒയ്ക്ക് ഈ മാസം 9 ന് തുടക്കമാവും. ഗുജറാത്ത് ആസ്ഥാനമായ ജ്യോതി സിഎന്‍സി ഓട്ടമേഷനാണ് 2024ല്‍ ആദ്യ ഓഹരിവില്‍പനയുമായി എത്തുന്നത്.

author-image
anu
New Update
2024 ലെ ആദ്യ ഐപിഒ 9 ന്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ആദ്യ ഐപിഒയ്ക്ക് ഈ മാസം 9 ന് തുടക്കമാവും. ഗുജറാത്ത് ആസ്ഥാനമായ ജ്യോതി സിഎന്‍സി ഓട്ടമേഷനാണ് 2024ല്‍ ആദ്യ ഓഹരിവില്‍പനയുമായി എത്തുന്നത്. 1000 കോടി രൂപ സമാഹരിക്കാനാണ് ഓഹരിവില്‍പന. ഐപിഒ 11ന് സമാപിക്കും. അതേസമയം പ്രൈസ് ബാന്‍ഡ് പ്രഖ്യാപിച്ചിട്ടില്ല. കംപ്യൂട്ടര്‍ ന്യൂമറിക്കല്‍ കണ്‍ട്രോള്‍(സിഎന്‍സി) മെഷീന്‍ നിര്‍മാതാക്കളാണ് ജ്യോതി സിഎന്‍സി.

Latest News Business News ipo